Date: 31-12-2024
ചെന്നൈ SRM യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന 38-ാമത് ഇൻ്റർ യുനിവേഴ്സിറ്റി സൗത്ത് സോൺ കലോത്സവത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓൺദിസ്പോട്ട് പെയിൻ്റിങ്ങ്, പോസ്റ്റർ രചന, ക്വിസ് മത്സരം എന്നീ ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ സമ്മാനാർഹരായി. കണ്ണൂർ എസ്.എൻ. കോളേജ് വിദ്യാർത്ഥിനി അക്ഷയ ഷമീർ പെയിൻറിങ്ങിൽ ഒന്നാം സ്ഥാനവും, പോസ്റ്റർ രചനയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ തലശ്ശേരി ഗവ:ബ്രണ്ണൻ കോളേജിലെ സൻചിത് കെ.ടി, പ്രിഥ്വി പവിത്രൻ, കണ്ണൂർ യൂണിവേഴ്സിറ്റി സ്വാമി ആനന്ദതീർത്ഥ കാമ്പസിലെ ക്രിസ്റ്റി ജിൽ എന്നിവർ ഉൾപ്പെട്ട ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു.