കണ്ണൂർ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പരിസ്ഥിതി പഠന വകുപ്പ്, യൂണിവേഴ്സിറ്റിയുടെ ഐ.ക്യൂ.എ.സി യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാറിന് ജൂൺ 3 , ചൊവ്വാഴ്ച കണ്ണൂർ യൂണിവേഴ്‌സിറ്റി താവക്കരയിൽ തുടക്കമാവും. "പരിസ്ഥിതി ശാസ്ത്ര മേഖലയിലെ ആധുനിക മുന്നേറ്റങ്ങൾ "എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന കോൺഫറൻസ് ലോകപ്രസിദ്ധ പരിസ്ഥിതിശാസ്ത്രജ്ഞനായ പ്രൊഫസർ മാധവ് ഗാഡ്‌ഗിൽ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതിശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സീനിയറായ ശാസ്ത്രജ്ഞന്മാരും പ്രൊഫസർമാരും വിവിധ വിഷയത്തിൽ അവതരണം നടത്തും. അതേപോലെ ഇരുപത്തഞ്ചോളം ഗവേഷകർ അവരുടെ പുതിയ കണ്ടെത്തലുകൾ ഈ സെമിനാറിൻറെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്.