യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

മെഡിക്കൽ ബയോക്കമിസ്ട്രയ് പഠന വകുപ്പിനെക്കുറിച്ച്

ബിരുദാനന്തര വിദ്യാർത്ഥികളെ വിവിധ അടിസ്ഥാന മെഡിക്കൽ, പാരാമെഡിക്കൽ, പാരാക്ലിനിക്കൽ വിഷയങ്ങളായ അനാട്ടമി, ഫിസിയോളജി, ഫാർമക്കോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെഡിക്കൽ ഇമേജിങ് ടെക്നോളജി, ഹോസ്‌പിറ്റൽ മാനേജ്മെന്റ് ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ, മെഡിക്കൽ ഡോക്യൂമെന്റേഷൻ, പബ്ളിക് ഹെൽത്ത്, തുടങ്ങിയവയിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടെ കണ്ണൂർ സർവകലാശാല 2005 ൽ മെഡിക്കൽ ബയോകെമിസ്ട്രി വകുപ്പ് സ്ഥാപിച്ചു. ഹെൽത്ത് സയൻസുകളുടെ വിവിധ വിജ്ഞാനശാഖകളിൽ വളർന്ന മാനവശേഷി വിഭവങ്ങളെ മെഡിക്കൽ വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും ഏർപ്പെട്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താം. ആരോഗ്യ പരിപാലനത്തിലും ബന്ധപ്പെട്ട രംഗങ്ങളിലും പരിശീലനം നേടിയ ഉദ്യോഗസ്ഥസമൂഹത്തിന്റെ ആവശ്യം ആഗോളമായി വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ സർവകലാശാല യോഗ്യതയുള്ള ആൾക്കാരുടെ ആവശ്യത്തിൽ നിലനിൽക്കുന്ന വിസ്‌തൃതമായ അന്തരം നികത്താൻ വടക്കൻ കേരളത്തിൽ നിലവാരമുള്ള പരിശീലന സൗകര്യങ്ങൾ നൽകിക്കൊണ്ട് ശ്രമിക്കുന്നു. കോഴ്‌സുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌ രാജ്യത്തിനകത്തും ലോകമെമ്പാടുമുള്ള ആരോഗ്യ പരിപാലന സംവിധാനത്തിൽ നൂറ് ശതമാനം പ്ലേസ്മെന്റ് സാദ്ധ്യതയോടെയാണ്. കോഴ്‌സുകൾ മേൽപ്പറഞ്ഞ ലക്ഷ്യത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതും നടത്തുന്നതും.