UNIVERSITY HOME DEPARTMENTS CENTERS PUBLICATIONS
Accessibility
Contrast
Increase Font
Decrease Font

Seminar

National Seminar On Cherukadhayude Charithravum Varthamanavum

Date: 2nd , 3rd March 2020

കണ്ണൂർ സർവ്വകലാശാല മലയാള വിഭാഗം 'ചെറുകഥയുടെ ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ 2020 മാർച്ച് 2,3 തിയതികളിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസിലറായ ഡോ.പി.കെ.രാജൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യ പുരസ്കാര സമർപ്പണത്തോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഉദ്ഘാടന സമ്മേളനം ചെറുകഥാകൃത്ത് എം രാജീവ്കുമാർ ഉദ്ഘാടനം ചെയ്യുകയും പുരസ്കാര ജേതാവ് കെ.എൻ.പ്രശാന്തിന് പുരസ്കാര സമർപ്പണം നിർവഹിക്കുകയും ചെയ്തു. സിൻഡിക്കേറ്റംഗം ഡോ.വി.പി.പി.മുസ്തഫ മുഖ്യാതിഥിയായി പങ്കെടുത്തു.ചടങ്ങിൽ ഡോ.ലിജ അരവിന്ദ് എഡിറ്റ് ചെയ്ത കഥാതീതം എന്ന പുസ്തകം പ്രകാശനം ചെയ്തു.ഡോ.ശിവദാസ് കെ.കെ.അദ്ധ്യക്ഷത വഹിച്ചു. ഡോ. സിന്ധു കിഴക്കാനിയൽ പുസ്തകം പരിചയപ്പെടുത്തി. ഡോ. റീജ വി.നന്ദി പറഞ്ഞു.തുടർന്ന് അഞ്ച് സെഷനുകളിലായി ചെറുകഥയുടെ ചരിത്രവും വർത്തമാനകാല അവസ്ഥയും വിലയിരുത്തി.മലയാള ചെറുകഥയുടെ രാഷ്ട്രീയ ഭാവനകൾ (ഡോ.ആർ. ചന്ദ്ര ബോസ് ) മാഞ്ഞു പോകുന്ന ജീവിത നേർരേഖകൾ (എ.പി.ശശിധരൻ ) മലയാള ചെറുകഥാ ചരിത്രം - ആഖ്യാന രസം മുൻനിർത്തിയുള്ള അന്വേഷണം (ഡോ.സി. ഗണേഷ് ) തുടങ്ങി ഗവേഷകരും അധ്യാപകരുമായി ഇരുപതു പേർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.സമാപന സമ്മേളനം പ്രശസ്ത എഴുത്തുകാരൻ ഡോ.അം ബികാ സുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു.ഡോ. പി. എം.ഗിരീഷ്, ഡോ.പി.ആർ.ജയശീലൻ എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. കഥയുടെ രസതന്ത്രം ആസ്വദിക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തു സദസ്യർ.കേരളത്തിലെ വിവിധ സർവ്വകലാശാലകളിലേയും കോളേജുകളിലേയും അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത സെമിനാറിൽ 65 പേർ ആദ്യവസാന്നിധ്യമായി.


Gallery