യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

കേരളത്തിൽ പൊതുവിലും വയനാട് ജില്ലയിൽ പ്രത്യേകിച്ചുമുള്ള യുവാക്കൾക്ക് ജന്തു ശാസ്ത്രങ്ങളിൽ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുക എന്ന ഉദ്ദേശ്യത്തോടെ ജന്തുശാസ്ത്ര വകുപ്പ് 2008 ൽ കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി ക്യാമ്പസിൽ സ്ഥാപിച്ചു. ഇവിടെ, വിദ്യാഭ്യാസത്തെ നോക്കിക്കാണുന്നത്‌ അറിവിനായുള്ള ഒരു അന്വേഷണമായി മാത്രമല്ല, മറിച്ച് സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഗുണത്തിനായി മാനവ വിഭവങ്ങൾ വികസിപ്പിക്കുന്ന പ്രക്രിയയിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന ഒരു മഹത്തായ ദൗത്യമായാണ്.

വകുപ്പ് അപ്പ്ളൈഡ് സുവോളജിയിൽ എം എസ് സി ബിരുദ പ്രോഗ്രാം നൽകുന്നു. ഒരു സെമസ്റ്റർ ഗവേഷണ പ്രോജക്റ്റ് ഉൾപ്പെടെ നാല് സെമസ്റ്ററുകൾ അടങ്ങുന്ന ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ മാതൃകയിലാണ് കോഴ്‌സ്. "ബയോഡൈവേഴ്‌സിറ്റി: കൺസെർവേഷൻ ആൻഡ് മാനേജ്മെന്റ്" ൽ വൈദഗ്ദ്ധ്യത്തോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന കോഴ്‌സ് കണ്ണൂർ സർവകലാശാലയിലെ സുവോളജിയിലെ എം എസ് സി കോഴ്‌സിന് തുല്യമാണ്.

ഒരു ആഗോളവൽകൃത ലോകത്തിൽ പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക വികസന പശ്ചാത്തലത്തിൽ, ജൈവ വൈവിധ്യം, പരിപാലനം, മാനേജ്മെന്റ് എന്നിവയിൽ ഉന്നത വിജ്ഞാനം നേടാൻ വിദ്യാർത്ഥികൾക്ക് ഒരു അവസരം നൽകുന്നു. കോഴ്‌സിലെ വിദ്യാർത്ഥികൾ ഫീൽഡ് സന്ദർശനങ്ങളിലൂടെയും യഥാർത്ഥ ലോകത്തിലെ പരിപാലന സമസ്യകളുമായി നേരിട്ട് മുഴുകുന്ന തൽപ്പരകക്ഷികളുമായി സമ്പർക്കത്തിലേർപ്പെട്ടും വിലമതിക്കാനാവാത്ത പ്രായോഗിക അനുഭവം നേടുന്നു.

വയനാട് ജില്ല നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗവും ലോകത്തെ ഒരു ജൈവവൈവിധ്യ ഹോട്ട് സ്‌പോട്ടുമാണ്. ജീവശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസം/ ഗവേഷണം ചെയ്യാൻ വായനാടിൽ ഇപ്പോൾ സൗകര്യമൊന്നും ഇല്ലാത്തതു കൊണ്ട്, ഈ പ്രദേശത്തെ സമ്പന്നമായ വൈവിധ്യത്തെ ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കാൻ ശ്രമങ്ങളൊന്നും നടന്നിട്ടേയില്ല.

സമൂഹത്തിന്റെയും സർവകലാശാലയുടെയും ആവശ്യങ്ങളും അഭ്യർത്ഥനകളും സഫലീകരിക്കാൻ വേണ്ടി, ഈ പ്രൊപ്പോസലിൽ മറ്റൊരിടത്ത് പരാമർശിച്ചിട്ടുണ്ട്, ഈ വകുപ്പിനെ പിജി, ഗവേഷണ ബിരുദ പ്രോഗ്രാമുകൾ നൽകുന്ന ഒരു തികഞ്ഞ ഉന്നത വിദ്യാഭ്യാസ വകുപ്പായി വികസിപ്പിച്ചെടുക്കേണ്ടതുണ്ട് എന്ന് നിർദ്ദേശിക്കുന്നു. നിവലിൽ വകുപ്പ് മാനന്തവാടി ക്യാമ്പസിലെ ട്രൈബൽ സ്‌റ്റഡി സെന്റർ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അപ്പ്ളൈഡ് സുവോളജിയിൽ ഒരു പിജി, ഗവേഷണ വകുപ്പ് സ്ഥാപിക്കാൻ കുറഞ്ഞ പക്ഷം വേണ്ട ആവശ്യങ്ങൾ താഴെക്കൊടുത്തിരിക്കുന്നു: