യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

ജന്തുശാസ്ത്ര വകുപ്പിനെക്കുറിച്ച്

കണ്ണൂർ സർവകലാശാല പഠിപ്പിന്റെയും അദ്ധ്യയന മികവിന്റെയും ഒരു കേന്ദ്രമായി വികസിക്കുന്നതിന്റെ ഭാഗമായി എല്ലാ വിജ്ഞാനശാഖകളിലും/ അന്വേഷണ മേഖലകളിലും പി ജി യുടെയും ഗവേഷണത്തിന്റെയും വകുപ്പുകൾ ആരംഭിക്കണം എന്നത് ഒരു ദീർഘകല ആവശ്യമായിരുന്നു. ഈ വികാസത്തിന്റെയും വികസനത്തിന്റെയും പരിപാടിയുടെ ഭാഗമായി ഇനിയും ശാസ്ത്രീയമായി പര്യവേക്ഷണം ചെയ്യപ്പെടാത്ത ആ പ്രദേശത്തിന്റെ സമ്പന്ന ജൈവവൈവിധ്യം കണക്കിലെടുത്ത് മാനന്തവാടിയിൽ ജന്തുശാസ്ത്ര വകുപ്പിന് അനുമതി നൽകി.

സർവകലാശാല ആക്ടിൽ സൂചിപ്പിക്കപ്പെട്ടത് പോലെ, കണ്ണൂർ സർവകലാശാലയുടെ ബഹു-ക്യാമ്പസ് ഘടനയുമായി ഒത്തു പോകുന്ന ക്യാമ്പസാണിത്. ഇത് വികേന്ദ്രീകരണ പ്രക്രിയയിലും വിജ്ഞാനം ഒരിടത്ത് കേന്ദ്രീകരിക്കാതെ വലിയ തോതിൽ അതിനെ ജനാധിപത്യവൽക്കരിക്കുന്നതിലും ഒരു പ്രധാന ചുവടുവയ്പ്പാണ്. ഇത് സ്വാഭാവികമായും ഒരു വലിയ ഭൂപ്രദേശത്തിൻമേലും വലിയ ജനവിഭാഗങ്ങൾക്കിടയിലും ക്രമാനുഗതവും ഘടനയുള്ളതുമായ വിജ്ഞാനത്തിന്റെ പ്രചരണത്തെ തുണയ്ക്കും. ഉന്നത വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും സൗകര്യങ്ങളുടെ ഗൗരവമായ കുറവ് അനുഭവിക്കുന്ന വയനാടിന്റെ പശ്ചാത്തലത്തിൽ ഇത് പ്രത്യേകിച്ച് പ്രസക്തമാണ്. ഈ ദർശനവും സമീപനവും ഉയർന്ന അന്വേഷണത്തിന്റെയും വിജ്ഞാനത്തിന്റെയും ഫലപ്രദവും നിഷ്‌പക്ഷവുമായ പ്രചരണത്തിന്‌ വേണ്ടി ഗ്രാമ/ഉൾനാടൻ ക്യാമ്പസുകളെ പ്രോത്സാഹിപ്പിക്കാനുള്ള യൂ ജി സി യുടെ പ്രസ്താവിച്ച നയവുമായി യോജിപ്പിലാണ്.

പ്രാരംഭഘട്ടങ്ങളിലുള്ള എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കാര്യത്തിലെന്ന പോലെ, ഇപ്പോഴത്തെ എല്ലാ ശ്രദ്ധയും അദ്ധ്വാനവും സമയവും ഉഴിഞ്ഞു വച്ചിരിക്കുന്നത് ലബോറട്ടറിയും ലൈബ്രറിയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനാണ്. കോഴ്‌സിന്റെ രൂപകൽപ്പന, സിലബസ് തയ്യാറാക്കൽ മുതലായവ ദ്രുതവും വലിയ തോതിലുള്ളതുമായ പാരിസ്ഥിതിക മാറ്റങ്ങളിൽ നിന്ന് ഉയരുന്ന പുതിയ ശാസ്ത്രീയ ആവശ്യങ്ങളുടെ പശ്ചാത്തലത്തിൽ നിലവിൽ നിറവേറാതെയിരിക്കുന്ന ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ അതിർത്തി മേഖലകളിലും ഉയർന്നു വരുന്ന രംഗങ്ങളിലും അത്യാധുനിക പരിശീലനം പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ മുൻഗണന അടിസ്ഥാനത്തിൽ രംഗത്തെ വിദഗ്ദ്ധരുടെ സഹായത്തോടെ നടത്തിയിരിക്കുന്നു. ഉദാഹരണത്തിന്, ഈ വകുപ്പിന്റെ പി ജി പ്രോഗ്രാം ഊന്നൽ നൽകുന്ന മേഖലയായ ജൈവവൈവിദ്ധ്യവും മാനേജ്മെന്റും പോലുള്ള മേഖലകളിൽ പരിശീലനം നേടിയ അർപ്പണ മനസ്സുള്ള വ്യക്തികളുടെ കടുത്ത ക്ഷാമമുണ്ട്. ഇക്കാര്യത്തിൽ വകുപ്പിന്റെ ഊന്നൽ മേഖലകളും കോഴ്‌സുകളും സാമ്പ്രദായിക ജീവശാസ്ത്ര കോഴ്‌സുകളിൽ നിന്നും വ്യത്യസ്തമായിരിക്കും; ലക്ഷ്യം ജീവശാസ്ത്ര സംവിധാനത്തിന്റെ ഒരു വിശാല ഭൂമികയിൽ പരിപാലന ജീവശാസ്ത്രത്തിൽ കഠിനവും ക്രമാനുഗതവുമായ പരിശീലനം പകർന്നു നൽകുന്നത് വഴി വിദ്യാർത്ഥികൾ വലിയ പശ്ചാത്തലത്തിന്റെയും സാമാന്യവൽക്കരണങ്ങളുടെയും ശക്തമായ ധാരണയുടെ പിന്തുണയോടെ സവിശേഷതകളുടെയും സ്ഥൂല പ്രശ്നങ്ങളുടെയും താത്വിക ജ്ഞാനം പ്രയോഗിച്ച് എല്ലാ ജീവജാലങ്ങളുടെയും വർത്തമാനവും ഭാവിയും ബാധിക്കുകയും ചെയ്യുന്നു.

വകുപ്പിന്റെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും:

കേരളത്തിൽ പൊതുവിലും വയനാട് ജില്ലയിൽ പ്രത്യേകിച്ചുമുള്ള യുവാക്കൾക്ക് ജന്തു ശാസ്ത്രങ്ങളിൽ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുക എന്ന ഉദ്ദേശ്യത്തോടെ ജന്തുശാസ്ത്ര വകുപ്പ് 2008 ൽ കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി ക്യാമ്പസിൽ സ്ഥാപിച്ചു. ഇവിടെ, വിദ്യാഭ്യാസത്തെ നോക്കിക്കാണുന്നത്‌ അറിവിനായുള്ള ഒരു അന്വേഷണമായി മാത്രമല്ല, മറിച്ച് സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഗുണത്തിനായി മാനവ വിഭവങ്ങൾ വികസിപ്പിക്കുന്ന പ്രക്രിയയിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന ഒരു മഹത്തായ ദൗത്യമായാണ്. വകുപ്പ് അപ്പ്ളൈഡ് സുവോളജിയിൽ എം എസ് സി ബിരുദ പ്രോഗ്രാം നൽകുന്നു. ഒരു സെമസ്റ്റർ ഗവേഷണ പ്രോജക്റ്റ് ഉൾപ്പെടെ നാല് സെമസ്റ്ററുകൾ അടങ്ങുന്ന ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ മാതൃകയിലാണ് കോഴ്‌സ്. "ബയോഡൈവേഴ്‌സിറ്റി: കൺസെർവേഷൻ ആൻഡ് മാനേജ്മെന്റ്" ൽ വൈദഗ്ദ്ധ്യത്തോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന കോഴ്‌സ് കണ്ണൂർ സർവകലാശാലയിലെ സുവോളജിയിലെ എം എസ് സി കോഴ്‌സിന് തുല്യമാണ്.

പ്രധാന ഉദ്ദേശ്യങ്ങൾ:

  1. സുവോളജി ബിരുദധാരികളെ ഇനിപ്പറയുന്ന കാര്യങ്ങളിൽ പ്രാപ്തരാക്കാൻ വേണ്ടി തീവ്രമായ വിദ്യാഭ്യാസം പകർന്നു നൽകാൻ:
  2. ചുറ്റുമുള്ള പ്രകൃതി മണ്ഡലത്തെ പ്രാദേശിക സമൂഹങ്ങൾക്കും വിദ്യാർത്ഥികൾക്കും
    വ്യാഖ്യാനിച്ചു കൊടുക്കാൻ
  3. പരിപാലന ജീവശാസ്ത്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ.
  4. താത്വികമായ അറിവും പ്രായോഗിക നിപുണതകളും സംയോജിപ്പിച്ച് വിദ്യാർത്ഥികളെ പരിപാലന ജീവശാസ്ത്രത്തിന്റെ മേഖലയിൽ സജീവ ഗവേഷണം ഏറ്റെടുക്കാനും ജൈവ വൈവിധ്യ പരിപാലന മേഖലയിൽ നൂതന ആശയങ്ങൾ ആവിഷ്‌ക്കരിക്കാനും സജ്ജരാക്കാൻ.

ഒരു ആഗോളവൽകൃത ലോകത്തിൽ പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക വികസന പശ്ചാത്തലത്തിൽ, ജൈവ വൈവിധ്യം, പരിപാലനം, മാനേജ്മെന്റ് എന്നിവയിൽ ഉന്നത വിജ്ഞാനം നേടാൻ വിദ്യാർത്ഥികൾക്ക് ഒരു അവസരം നൽകുന്നു. കോഴ്‌സിലെ വിദ്യാർത്ഥികൾ ഫീൽഡ് സന്ദർശനങ്ങളിലൂടെയും യഥാർത്ഥ ലോകത്തിലെ പരിപാലന സമസ്യകളുമായി നേരിട്ട് മുഴുകുന്ന തൽപ്പരകക്ഷികളുമായി സമ്പർക്കത്തിലേർപ്പെട്ടും വിലമതിക്കാനാവാത്ത പ്രായോഗിക അനുഭവം നേടുന്നു.

കുറിപ്പ്: വയനാട് ജില്ല നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗവും ലോകത്തെ ഒരു ജൈവവൈവിധ്യ ഹോട്ട് സ്‌പോട്ടുമാണ്. ജീവശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസം/ ഗവേഷണം ചെയ്യാൻ വായനാടിൽ ഇപ്പോൾ സൗകര്യമൊന്നും ഇല്ലാത്തതു കൊണ്ട്, ഈ പ്രദേശത്തെ സമ്പന്നമായ വൈവിധ്യത്തെ ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കാൻ ശ്രമങ്ങളൊന്നും നടന്നിട്ടേയില്ല.

സമൂഹത്തിന്റെയും സർവകലാശാലയുടെയും ആവശ്യങ്ങളും അഭ്യർത്ഥനകളും സഫലീകരിക്കാൻ വേണ്ടി, ഈ പ്രൊപ്പോസലിൽ മറ്റൊരിടത്ത് പരാമർശിച്ചിട്ടുണ്ട്, ഈ വകുപ്പിനെ പിജി, ഗവേഷണ ബിരുദ പ്രോഗ്രാമുകൾ നൽകുന്ന ഒരു തികഞ്ഞ ഉന്നത വിദ്യാഭ്യാസ വകുപ്പായി വികസിപ്പിച്ചെടുക്കേണ്ടതുണ്ട് എന്ന് നിർദ്ദേശിക്കുന്നു. നിവലിൽ വകുപ്പ് മാനന്തവാടി ക്യാമ്പസിലെ ട്രൈബൽ സ്‌റ്റഡി സെന്റർ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അപ്പ്ളൈഡ് സുവോളജിയിൽ ഒരു പിജി, ഗവേഷണ വകുപ്പ് സ്ഥാപിക്കാൻ കുറഞ്ഞ പക്ഷം വേണ്ട ആവശ്യങ്ങൾ താഴെക്കൊടുത്തിരിക്കുന്നു: