യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

സ്ക്കൂൾ ഓഫ് വുഡ് സയൻസ് & ടെക്നോളജി കണ്ണൂർ സർവകലാശാലയുടെ സ്ക്കൂൾ ഓഫ് വുഡ് സയൻസ് & ടെക്നോളജിയിൻകീഴിൽ 2007 ൽ സ്ഥാപിച്ചു. മുൻപ്, ഈ വകുപ്പ് കണ്ണൂരിലെ തലപ്പ് വയലിലെ ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2015 ൽ വകുപ്പ് കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ ക്യാമ്പസ്സിലേക്ക് സ്ഥലം മാറി.2015 ൽ വകുപ്പ് ഒരു നൂതന ആശയം മുന്നോട്ട് വച്ചു. വുഡ് സയൻസ് ആൻഡ് ടെക്നോളജിയിലെ നിലവിലെ സാമ്പ്രദായിക കോഴ്സിന്റെ രീതി കണ്ണൂർ വളപട്ടണത്തെ ദി വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡ് (ഡബ്ള്യൂ ഐ പി) എന്ന ഏഷ്യയിലെ മുൻനിര തടി-അധിഷ്ഠിത കമ്പനിയുമായി സഹകരിച്ച് മാറ്റുവാനായിരുന്നു അത്. മങ്ങാട്ടുപറമ്പ ക്യാമ്പസിൽ നിലവിൽ നൽകിയിരുന്ന വുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്‌സിനെ 2015 ലെ പ്രവേശനങ്ങൾ മുതൽ വിദ്യാർത്ഥികൾക്ക് പ്രായോഗികവും ഇൻ-പ്ലാന്റ് പരിശീലനം നൽകുന്നതുമായ ഇൻഡസ്ട്രി-ബന്ധിത കോഴ്‌സ്/ പ്രോഗ്രാമായി പരിവർത്തനം ചെയ്യാൻ കണ്ണൂർ സർവകലാശാലയും വളപട്ടണത്തെ ദി വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡും തമ്മിൽ ഒരു ധാരണാപത്രം ഒപ്പിട്ടു. അങ്ങനെ നിലവിലെ കോഴ്‌സായ എം എസ് സി വുഡ് സയൻസ് ആൻഡ് ടെക്നോളോജി (ഇൻഡസ്ട്രി-ബന്ധിതം) പ്രോഗ്രാം 2015 സെപ്റ്റംബറിൽ സമാരംഭിച്ചു.