യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

വുഡ് സയൻസ് & ടെക്നോളജി വകുപ്പിനെക്കുറിച്ച്

സ്ക്കൂൾ ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജി സാമ്പ്രദായിക സർവകലാശാലാതല അദ്ധ്യയന സംവിധാനത്തെ ഇൻഡസ്ട്രിതല അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുമായി സംയോജിപ്പിക്കുന്ന എം. എസ് സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ട്രി-ബന്ധിതം) കോഴ്‌സ് സംഘടിപ്പിക്കുന്നു. കോഴ്‌സ് ഘടന പ്രകാരം, കണ്ണൂർ സർവകലാശാല മറ്റു സർവകലാശാല വകുപ്പുകൾ പോലെ തിയറി, പ്രാക്റ്റിക്കൽ ക്‌ളാസ്സുകൾ നൽകുകയും ഒപ്പം വിദ്യാർത്ഥികൾക്ക് ദി വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡ് (ഡബ്ള്യു ഐ പി ) ൽ തൊഴിൽ-അധിഷ്ഠിത പരിശീലന സെഷനുകളും നൽകുന്നതാണ്. അങ്ങനെ, ഫലത്തിൽ, വിദ്യാർത്ഥികൾക്ക് നിർദ്ദേശിച്ച സിലബസ് പ്രകാരം ഓരോ മോഡ്യൂളിനും വുഡ് ആൻഡ് സയൻസ് ടെക്നോളജി രംഗത്തെ കോറും എലെക്റ്റിവും സംബന്ധിച്ച സർവകലാശാലാതല അദ്ധ്യയന ക്രമീകരണവും ഒപ്പം പേരുകേട്ട തടി-അധിഷ്ഠിത വ്യവസായമായ ഡബ്ള്യു ഐ പി ൽ നിന്ന് ഇൻ-പ്ളാൻറ് പ്രവൃത്തി പരിചയവും ലഭിക്കും. കണ്ണൂർ സർവകലാശാലയുടെ വുഡ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് നൽകുന്ന സിലബസ് പ്രധാന മേഖലകളായ ഫോറസ്ട്രി, വുഡ് ഐഡന്റിഫിക്കേഷൻ, ലോഗിംഗ്, വുഡ് വേരിയേഷൻ, ഫിസിക്കൽ ആൻഡ് കെമിക്കൽ പ്രോപ്പർട്ടീസ് ഓഫ് വുഡ്, വുഡ് ബയോഡീഗ്രെഡഷൻ, വുഡ് പ്രിസർവേഷൻ, വുഡ് സീസണിംഗ്, വുഡ്-ബേസ്‌ഡ് കോമ്പോസിറ്റ്സ്, പേപ്പർ ടെക്നോളോജി, വുഡ് ടെക്നോളജി, അതുമായി ബന്ധപ്പെട്ട പ്രാക്ടിക്കൽ ഷെഡ്യൂളുകൾ, ശില്പശാലകൾ, സെമിനാറുകൾ, മുതലായവ വ്യക്തിഗത ഗവേഷണ പ്രവർത്തനങ്ങൾക്കൊപ്പം കവർ ചെയ്യും. വിദ്യാർത്ഥികൾക്ക് ഫാക്ടറിയിൽ ഉപയോഗിക്കുന്ന പ്രവർത്തനങ്ങളുടെയും പ്രക്രിയകളുടെയും വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്ന രീതിയിലാണ് ഡബ്ള്യൂ ഐ പി സിലബസ്സ് (വുഡ് ടെക്നോളജി വർക്ക്ഷോപ്പ്) തയ്യാറാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് യഥാർത്ഥ ആനുകൂല്യവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ, അവർ സമയാസമയം അവരുടെ ഡാറ്റ സെമിനാറുകളിൽ അവതരിപ്പിക്കുകയും റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യണം.

പിജി പ്രോഗ്രാമിന്റെ സവിശേഷതകൾ

1.കണ്ണൂർ സർവകലാശാലയുടെ വുഡ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് ഏഷ്യയിലെ മുൻ നിര തടി-അധിഷ്‌ഠിത വ്യവസായമായ വളപട്ടണത്തെ ദി വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡുമായി സഹകരിച്ച് നടത്തുന്ന അനന്യമായ ഇൻഡസ്ട്രി-ബന്ധിത പിജി പ്രോഗ്രാം.

2. സമ്പൂർണ്ണ പ്രോഗ്രാം കാലത്ത് വിദ്യാർഥികൾ ഓരോ സെമസ്റ്ററും രണ്ട് മാസം ഡബ്ള്യു ഐ പി യിൽ ഇൻ-പ്ളാന്റായും മൊത്തം എട്ടു മാസങ്ങൾ പരിശീലനം നേടണം.

3. ഇൻ-പ്ളാൻറ് പരിശീലനം നേടുന്ന വിദ്യാർത്ഥികൾക്ക് ഡബ്ള്യു ഐ പി യിൽ നിന്ന് മാസം 5000 രൂപ സ്കോളർഷിപ്പായി ലഭിക്കും.

4. വിജയകരമായി കോഴ്‌സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് സാധാരണ സർവകലാശാല ബിരുദ സർട്ടിഫിക്കറ്റിന്‌ പുറമെ ഡബ്ള്യു ഐ പിയുടെ എം ഡിയും സർവകലാശാലയുടെ വൈസ് ചാൻസലറും സംയുക്തമായി 2-വർഷ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നു.

5. വിദ്യാർത്ഥികളുടെ വിഷയ രംഗത്തുള്ള അധ്യയന പരിചയവും ബന്ധവും വർദ്ധിപ്പിക്കാൻ സർവകലാശാലയും ഡബ്ള്യു ഐ പിയും സംയുക്തമായി ഫീൽഡ് , ഇൻഡസ്ട്രി സന്ദർശനം തുടങ്ങിയ ചില അധ്യയന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

6. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് തടി-അധിഷ്ഠിത ഇൻഡസ്ട്രിയിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വൻ പ്ലെയ്സ്മെന്റ് അവസരങ്ങൾ.