യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

സാമൂഹിക പ്രതിബദ്ധതയുള്ള, ബൗദ്ധികമായി സമർത്ഥരായ, ധർമ്മിഷ്ഠരായ ഭാവി അദ്ധ്യാപകർക്ക് വിദ്യാഭ്യാസം നൽകുക എന്ന വിശാലമായ ലക്ഷ്യത്തോടെ ടീച്ചർ എഡ്യൂക്കേഷൻ സെന്റർ 1996 ആണ്ടിൽ സ്ഥാപിച്ചു. അധ്യാപക വിദ്യാഭ്യാസം എല്ലാ വിദ്യാഭ്യാസ ശാഖകളിലും ഒരു നിർണ്ണായക പങ്ക് വഹിക്കുന്നതിനാൽ, ഞങ്ങളുടെ വകുപ്പിലെ എല്ലാ ഫാക്കൽറ്റി അംഗങ്ങളും ഭാവി അദ്ധ്യാപകരെ അവരുടെ കരിയറിന്റെ എല്ലാ ഘട്ടങ്ങളിലും കാര്യക്ഷമമാവാനും മികവ് കാട്ടാനും പരമാവധി ശ്രമങ്ങളെല്ലാം നടത്തും. സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ കാസറഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. ഈ കേന്ദ്രം അറബിക്, കന്നഡ, ഇംഗ്ലീഷ്, ഗണിതം, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ 7 ഓപ്‌ഷണൽ വിഷയങ്ങളിൽ ബിഎഡ് കോഴ്സ് നൽകുന്നു. അറബിക്ക്, കന്നഡ ഓപ്‌ഷനുകളിൽ അധ്യാപക വിദ്യാഭാസ പ്രോഗ്രാം നൽകുന്ന ജില്ലയിലെ ഒരേ ഒരു സ്ഥാപനമെന്ന നിലയിൽ ഇത് അനന്യമാണ്.