യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

ഇംഗ്ലീഷ് പഠനങ്ങളിൽ സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും ഭാഷാപരവും സാഹിത്യപരവും സാംസ്കാരികവുമായ തലങ്ങൾ അടയാളപ്പെടുത്താൻ ലക്ഷ്യമിട്ടിട്ടുള്ള പരിപാടികളിലൂടെ, കാഴ്ചപ്പാടിലും ദിശാബോധത്തിലും സ്വീകാര്യതയുള്ള ഒരു ദർശനമാണ് വകുപ്പ് ഉൾക്കൊള്ളുന്നത് . ഉന്നതവിദ്യാഭ്യാസരംഗത്ത് ഇംഗ്ലീഷ് ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള ഒരു പ്രധാന കേന്ദ്രമായി ഉയർന്നുവരികയാണ് ഇംഗ്ലീഷ് വകുപ്പിന്റെ ലക്‌ഷ്യം .ഭാഷാപരവും സാമൂഹികവും സാംസ്കാരികവുമായ അതിർവരമ്പുകൾ മറികടക്കുന്ന രീതിയിൽ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന ശേഷിയും കഴിവും ഉപയോഗിക്കുന്നത് വകുപ്പ് ഉപദർശിക്കുന്നു

ദൗത്യം

വിവിധ സംസ്കാരങ്ങളിലെയും കാലഘട്ടങ്ങളിലെയും സാഹിത്യങ്ങൾ വിശകലനം ചെയ്യാനും സാംസ്കാരികവും ബൗദ്ധികവുമായ ചരിത്രത്തിന്റെ വിശാലമായ സന്ദർഭങ്ങളിൽ സാഹിത്യ-സാംസ്കാരിക ബിംബങ്ങളെ വ്യാഖ്യാനിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ വകുപ്പ് വിഭാവനം ചെയ്യുന്നു. ഗ്രാഹ്യപരമായും വിമർശനാത്മകമായും വായിച്ചുകൊണ്ട് പാഠങ്ങളുമായി ഇടപഴകാനുള്ള കഴിവ് വികസിപ്പിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം. ഗവേഷണത്തിലും വിശകലനത്തിലും പ്രാവീണ്യം വളർത്തിയെടുക്കുന്നതിലൂടെ സർഗ്ഗാത്മകവും അനന്യവുമായ ചിന്തകൾക്കുള്ള കഴിവ് വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. സെമിനാറുകളിലൂടെയും മറ്റ് വിലയിരുത്തലുകളിലൂടെയും വിദ്യാർത്ഥികളിൽ ആശയവിനിമയ കഴിവുകൾ വളരെയധികം വികസിപ്പിക്കുന്നതിനും വ്യക്തിപരമായും കൂട്ടമായും കാര്യക്ഷമവും സര്ഗാത്മകവുമായ പ്രവർത്തനം കാഴ്ചവെക്കാനും അവരെ പ്രാപ്തരാക്കുകയെന്നത് ഈ വകുപ്പിന്റെ മറ്റൊരു പ്രധാന ദൗത്യമാണ്.