യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് വകുപ്പിനെക്കുറിച്ച്

സ്റ്റാറ്റിസ്റ്റിക്കൽ സയൻസെസ് വകുപ്പ് 2008 ൽ കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ സ്ഥാപിച്ചു. മങ്ങാട്ടുപറമ്പ ക്യാമ്പസ് എൻ എച്ച് 17 ൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 18 കി. മി. വടക്ക്, ധർമ്മശാലയിൽ സ്ഥിതി ചെയ്യുന്നു. 2008 മുതൽ 2016 വരെ ഡോ. എം കുമാരനും ഡോ. എൻ കെ നാരായണനും വകുപ്പിന്റെ കോഴ്‌സ് ഡയറക്ടറന്മാരായി സേവനം അനുഷ്‌ഠിച്ചു. 2015 ഡിസംബറിൽ, ഡോ. ജോബി കെ ജോസ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായി ചേരുകയും 2016 ജൂൺ മുതൽ അദ്ദേഹം വകുപ്പ് മേധാവിയായി ചുമതല ഏറ്റെടുക്കുകയും ചെയ്തു.

സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് വകുപ്പിന് കണ്ണൂർ നിയമപരിധിയിൽ നിന്ന് യുവാക്കളും കാര്യപ്രാപ്‌തരുമായ സ്റ്റാറ്റിസ്റ്റീഷ്യന്മാരുടെ ടീം സൃഷ്ടിക്കുക എന്ന ലക്ഷ്യമുണ്ട്. ഇത് നിറവേറാൻ, വകുപ്പ് നിലവിൽ സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര (എം എസ് സി), ഡോക്ടറൽ (പിഎച്ച് ഡി) പ്രോഗ്രാമുകൾ നൽകുന്നു. എം എസ് സി പ്രോഗ്രാമിന് അനുമതിയുള്ള വിദ്യാർത്ഥികളുടെ എണ്ണം 25 ആണ്. വകുപ്പിന് 25 കമ്പ്യൂട്ടറുകളുള്ള ഇന്റർനെറ്റ് ലഭ്യമായ കമ്പ്യൂട്ടർ ലാബും 1000 ലേറെ പുസ്തകങ്ങളുള്ള ലൈബ്രറിയുമുണ്ട്. വകുപ്പ് വിദ്യാർത്ഥികൾക്കും ഗവേഷണ സ്കോളർമാർക്കും എസ് പി എസ് എസും ആർ സോഫ്റ്റ്‌വെയറും ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ കമ്പ്യൂട്ടിങ്ങിൽ പരിശീലനം നൽകുന്നു.

2011 ൽ അന്താരാഷ്ട്ര കോൺഫറൻസ് ഐ എൻ സി എ ബി എസ് - 11, 2012 ൽ എൻ എസ് എസ് എം - 12, 2017 ൽ എൻ സി എ എസ് എസ് - 17, 2018 ൽ എൻ സി എ എസ് എം - 18 എന്നീ അന്താരാഷ്ട്ര കോൺഫറൻസുകളും ഉൾപ്പെടെ വകുപ്പ് സമീപ വർഷങ്ങളിൽ അനവധി അദ്ധ്യയന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഡോ. എൻ ബാലകൃഷ്ണ (മക്മാസ്റ്റർ സർവകലാശാല, ഹാമിൽട്ടൺ, കാനഡ), ഡോ. കണ്ണൻ (ജോർജിയ സർവകലാശാല, ഏതെൻസ്, യു എസ് എ), ഡോ. എ എം മത്തായി (മക് ഗിൽ സർവകലാശാല, കാനഡ) ഡോ. റ്റൊമാസ് ജെ കോസുബൗസ്കി (നെവാഡ സർവകലാശാല, യു എസ് എ), ഡോ. വിമൽ റോയ് (ഡയറക്ടർ, ഐ എസ് ഐ) എന്നിവരെപ്പോലുള്ള വിശിഷ്ട സ്റ്റാറ്റിസ്റ്റീഷ്യന്മാർ സമയാസമയം വകുപ്പ് സന്ദർശിച്ചിട്ടുണ്ട്.