റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി വകുപ്പ് കണ്ണൂർ സർവകലാശാലയിലെ മാനന്തവാടി ക്യാമ്പസ്സിൽ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസിൽ എം എ പ്രോഗ്രാം നൽകുന്നു. അറിവും നൂതന കാഴ്ച്ചപ്പാടുകളും ഉൽപ്പാദിപ്പിക്കുക എന്ന വീക്ഷണത്തോടെ ഇന്ത്യൻ സമൂഹത്തിലെ ഗോത്ര, ഗ്രാമീണ വിഭാഗങ്ങളെപ്പറ്റി ആഴത്തിൽ പഠനങ്ങൾ നടത്താൻ വകുപ്പ് പ്രതിബദ്ധമാണ്. സമകാലിക സാമൂഹിക യാഥാർഥ്യങ്ങളോടും വികസനത്തിനുള്ള വെല്ലുവിളികളോടും പ്രതികരിക്കാനും രംഗത്ത് ഉൽപ്പാദിപ്പിച്ച വിജ്ഞാനം പ്രയോഗിച്ച് എല്ലാർക്കും മാന്യതയും സമത്വവും സാമൂഹിക നീതിയും മനുഷ്യാവകാശവും പ്രചരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ഗോത്ര/ഉൾനാട് -കേന്ദ്രിതവും പാരിസ്ഥിതികമായി സ്ഥായിയായതും നീതിയുള്ളതുമായ സമൂഹം സൃഷ്ടിക്കാൻ ഉദ്യമിക്കാനുമാണ് പാഠ്യപദ്ധതി വിഭാവന ചെയ്തിരിക്കുന്നത്.