യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

കണ്ണൂർ സർവകലാശാല സ്ഥാപിച്ചത് 1996 ലാണ്. തുടക്കം മുതൽ തന്നെ, കായിക വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയുടെ കായിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഏകോപിപ്പിക്കാനും വേണ്ടി പ്രവർത്തിക്കുകയായിരുന്നു. സർവകലാശാലയുടെ നിയമപരിധിക്ക് കീഴിലുള്ള പ്രദേശം സ്പോർട്സ് പ്രതിഭകളെക്കൊണ്ട് സമ്പന്നവും രാജ്യത്തിന് ബഹുമതികൾ കൊണ്ട് വന്നിട്ടുള്ള പല വിശിഷ്ട കായിക താരങ്ങളും ഉണ്ടായിട്ടുമുണ്ട്.

മഹത്തായ കായിക പാരമ്പര്യവും സാമൂഹിക-സാംസ്ക്കാരിക പശ്ചാത്തലവും പരിഗണിച്ചു കൊണ്ട്, സർവകലാശാല 2001 ആണ്ടിൽ സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്സ് സയൻസസിനെ കായിക വിദ്യാഭ്യാസത്തിൽ ഗുണമേന്മയുള്ള പ്രൊഫഷണൽ പരിശീലനം നൽകാനും യുവ കായിക പ്രതിഭകളെ സ്പോർട്സ് രംഗത്ത് മികവ് നേടാനായി വാർത്തെടുക്കാനുമുള്ള വീക്ഷണത്തോടെ ഒരു അദ്ധ്യയന ഗവേഷണ വകുപ്പെന്ന നിലയിൽ സ്ഥാപിച്ചു.

ചുരുങ്ങിയ കാലയളവിൽ വകുപ്പ് അത്യാധുനിക അടിസ്ഥാനസൗകര്യങ്ങളും കായിക രംഗത്ത് പ്രകടന മികവും കായിക വിദ്യാഭ്യാസത്തിലും സ്പോർട്സ് സയൻസുകളിലും പ്രൊഫഷണൽ പരിശീലനവും ഗവേഷണവുമുള്ള ഒരു മികവിന്റെ കേന്ദ്രമായി സ്വയം പരിണമിച്ചിരിക്കുന്നു. ഫിസിക്കൽ എഡ്യൂക്കേഷനിൽ ബി പി എഡ്, എം പി എഡ് (സി ബി സി എസ്‌ എസ്), എം ഫിൽ എന്നിവയും യോഗ എഡ്യൂക്കേഷനിലും കളരിപ്പയറ്റിലും പിഎച്ച് ഡി (പാർട്ട് ടൈമും ഫുൾ ടൈമും) പ്രോഗ്രാം, ഡിപ്ലോമ കോഴ്‌സുകൾ എന്നിവയും സ്വിമ്മിങ്ങ് ട്രെയിനിങ്, ഫിറ്റ്നസ് മാനേജ്മെന്റ് എന്നിവയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമും സ്ഥാപനം നൽകുന്നു.