യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

കണ്ണൂർ സർവകലാശാലയുടെ കീഴിൽ വിദ്യാഭ്യാസത്തിൽ ബിരുദാനന്തര അധ്യയനവും ഗവേഷണവും നൽകുന്ന ഒരേ ഒരു സ്ഥാപനമാണ് ദി സ്ക്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ്. അത് കണ്ണൂർ സർവകലാശാലയുടെ പ്രദേശത്തിന്റെ കീഴിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സംസ്ഥാനത്തിന് പുറത്തും ഭാവി അധ്യാപന ശിക്ഷകരുടെ ആവശ്യം നിറവേറുന്നു. ആദ്യത്തെ എം എഡ് കോഴ്‌സ് 2006 ആഗസ്റ്റ് 16 ആംതി ഔപചാരികമായി ഉത്ഘാടനം ചെയ്‌തു. 29-09-2005 തീയതിയിലെ കത്ത് F.KL/MED/SRO/NCTE/2005-06  പ്രകാരം 25 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു കൊണ്ട്, അദ്ധ്യയന സെഷൻ 2005-2006 മുതൽ എം എഡ് കോഴ്‌സ് തുടങ്ങാൻ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ അനുമതി നൽകി. ആദ്യ ബാച്ച് എം എഡ് കോഴ്‌സ് 17-08-2006 ൽ 25 വിദ്യാർത്ഥികളോടെ ആരംഭിച്ചു. ബഹുമാനപ്പെട്ട വൈസ് ചാൻസലർ ഡോ. ചന്ദ്രമോഹൻ കോഴ്‌സ് ഉത്ഘാടനം ചെയ്‌തു. സ്ക്കൂൾ ഓഫ് പെഡഗോഗിക്കൽ സയന്സസിന്റെ ആദ്യ ഡയറക്ടർ ഡോ. കെ പി സുരേഷ് സദസ്സിനെ സ്വാഗതം ചെയ്തു. കണ്ണൂർ സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായിരുന്നു. സിൻഡിക്കേറ്റ് അംഗം ശ്രീ ജെയിംസ് മാത്യുവിനേയും രജിസ്ട്രാർ പ്രൊ. അബ്‌ദുൾ റഷീദിനെയും ചടങ്ങിൽ അനുമോദിച്ചു. എൻ സി ടി ഇ ചട്ടങ്ങൾ പ്രകാരം 25 വിദ്യാർത്ഥികളെയാണ് ആദ്യം എടുത്തത്. 2006 ആഗസ്റ്റ് 16 ആംതി മുതൽ കോഴ്‌സ് പൂർണ്ണഗതിയിൽ ആരംഭിച്ചു. വിദ്യാഭാസത്തിൽ ബിരുദാനന്തരവും ഗവേഷണ (പിഎച്ച് ഡി) പ്രോഗ്രാമുകളും ഹ്രസ്വ കല കോഴ്‌സുകളും അധ്യാപക ശാക്തീകരണ പ്രോഗ്രാമുകളും സ്ക്കൂൾ സംഘടിപ്പിക്കുന്നു. നിലവിൽ എം എഡ് കോഴ്‌സിന് എൻ സി ടി ഇ ചട്ടങ്ങൾ പ്രകാരം 50 സീറ്റുകളുണ്ട്. പിഎച്ച് ഡി പ്രോഗ്രാമിൽ നിലവിൽ 15 മുഴുവൻ സമയ ഗവേഷണ സ്കോളർമാരും 18 ഭാഗിക സമയ ഗവേഷണ സ്കോളർമാരുമുണ്ട്. 14 വിദ്യാർത്ഥികൾക്ക് ഇതിനകം വിദ്യാഭ്യാസത്തിൽ പിഎച്ച് ഡി സമ്മാനിച്ചു കഴിഞ്ഞു. 12 ബാച്ചുകൾ വകുപ്പിൽ നിന്ന് വിജയകരമായി എം എഡ് കോഴ്‌സ് പൂർത്തിയാക്കുകയും 13th & 14th  ബാച്ച് എം എഡ് കോഴ്സ് പുരോഗമിക്കുകയും ചെയ്യുന്നു. യു ജി സി - എസ് ആർ എഫ്‌ ലഭിക്കുന്ന രണ്ട് മുഴുവൻ സമയ ഗവേഷണ സ്കോളർമാരും യു ജി സി - എൻ ഇ ടി സ്‌കീമിന് കീഴിൽ 2 വിദ്യാർത്ഥികളുമുണ്ട്.