ദി സ്ക്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് (എസ് പി എസ് ) കണ്ണൂർ സർവകലാശാലയുടെ ഒരു ഭാഗമാണ്. കണ്ണൂർ സർവകലാശാല ആക്‌ട് 1996 ന്റെ ഉദ്ദേശ്യം കേരള സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം നൽകാൻ ഒരു അധ്യയന, വാസസൗകര്യമുള്ള, അനുബന്ധ സർവകലാശാല സ്ഥാപിക്കുക എന്നതാണ്. അങ്ങനെ സ്ക്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് 2005 ആമാണ്ടിൽ വിദ്യാഭ്യാസത്തിൽ എം എഡ് കോഴ്‌സും പി എച്ച് ഡി പ്രോഗ്രാമുമായി സ്ഥാപിച്ചു. 29/09/2005 ലെ F.KL/MED/SRO/NCTE/2005-2006/3168 പ്രകാരം സ്‌ക്കൂളിന് എൻ സി ടി ഇ യുടെ പൂർണ്ണ അംഗീകാരം കിട്ടി. സ്ക്കൂൾ വിദ്യാഭ്യാസത്തിൽ ബിരുദാനന്തര, ഗവേഷണ (പിഎച്ച് ഡി) പ്രോഗ്രാമുകളും ഹ്രസ്വകാല കോഴ്‌സുകളും അധ്യാപക ശാക്തീകരണ പ്രോഗ്രാമുകളും നടത്തുന്നു. ഈ സ്ക്കൂൾ കേരളത്തിലെ മൂന്ന് ജില്ലകളിൽ (കണ്ണൂർ, കാസറഗോഡ്, മാനന്തവാടി) വിദ്യാഭ്യാസത്തിൽ ബിരുദ പ്രോഗ്രാമുകൾ (ബി എഡ് കോഴ്‌സ് ) നടത്തുന്നു. ഇപ്പോൾ ജൂലൈ 1 ആംതി 2015 മുതൽ എസ് പി എസ് ഇരുവർഷ എം എഡ് പ്രോഗ്രാമിനായി 50 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു വരുന്നു. വകുപ്പിന് 21 ആം നൂറ്റാണ്ടിലെ ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറുന്ന അധ്യാപക വികസനത്തിന് വേണ്ടി ഒരു വിശാല ദർശനമുണ്ട്.
ദി സ്ക്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിനടുത്തുള്ള ധർമ്മശാലയിൽ സ്ഥിതി ചെയ്യുന്നു. എസ് പി എസിന് വലിയ കോമ്പൗണ്ടും നിലവാരമുള്ള അദ്ധ്യാപക പരിശീലനത്തിന് വേണ്ട ആധുനിക സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടമുണ്ട്. എസ് പി എസിന് ആധുനിക വിവര വിനിമയ സാങ്കേതിക സൗകര്യങ്ങളടങ്ങുന്ന മതിയായ അടിസ്ഥാനസൗകര്യങ്ങളുണ്ട്. എസ് പി എസിന് കണ്ണൂർ സർവകലാശാലയിൽ അദ്ധ്യാപക വിദ്യാഭ്യാസത്തിൽ നേതൃത്വം നൽകുന്നു. സെക്കണ്ടറി, ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ ഭാവി അദ്ധ്യാപകരെ പരിശീലിപ്പിക്കാൻ നിലവാരമുള്ള അദ്ധ്യാപക ശിക്ഷകരെ തയ്യാറാക്കുന്നു.