യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

സംഗീത വകുപ്പിനെക്കുറിച്ച്

കണ്ണൂർ സർവകലാശാലയിലെ സംഗീത വകുപ്പ് 2002 ലാണ് സ്ഥാപിച്ചത്. വകുപ്പ് സംഗീതത്തിൽ എം എ പ്രോഗ്രാമും പിഎച്ച്. ഡി യും നൽകുന്നു. ഇതുവരെ 17 ബാച്ച് വിദ്യാർത്ഥികൾ ഈ വകുപ്പിൽ നിന്ന് പാസ്സായിട്ടുണ്ട്. മലബാർ പ്രദേശത്ത് സംഗീതത്തിൽ പിജി പ്രോഗ്രാം നൽകുന്ന ഒരേ ഒരു വകുപ്പ് ഇതാണ്. വകുപ്പ് പ്രവർത്തിക്കുന്നത് പയ്യന്നൂരിലെ എടാട്ടിലെ കണ്ണൂർ സർവകലാശാലയിലെ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലാണ്. വകുപ്പിന് 1800 പുസ്‌തകങ്ങളും 10 ലേറെ ജേർണലുകളുമുള്ള സുസജ്ജമായ ലൈബ്രറിയുണ്ട്. ഞങ്ങൾക്ക് പേരുകേട്ട സംഗീതജ്ഞരുടെ സീഡികളുടെ നല്ല ഒരു ശേഖരമുണ്ട്. വകുപ്പിന്റെ പക്കൽ തംബുരു, വീണ, വയലിൻ, മൃദംഗം, കീബോർഡ്, ഹാർമോണിയം തുടങ്ങി വിവിധതരം സംഗീതോപകരണങ്ങളുണ്ട്. വകുപ്പ് സംഗീതത്തിന്റെ വിവിധ മേഖലകളിലെ ഗവേഷണത്തിൽ സജീവമാണ്. ഇത് വരെ 7 സ്കോളർമാർക്ക് പിഎച്ച്. ഡി സമ്മാനിക്കുകയും 2 വിദ്യാർത്ഥികൾ അവരുടെ പിഎച്ച്. ഡി തീസിസ് സമർപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

സംഗീത വകുപ്പ് പ്രശസ്‌ത കർണ്ണാടക സംഗീതജ്ഞർ, നിരൂപകർ തുടങ്ങിയവരെ ക്ഷണിച്ച് ലെക്ച്ചർ ക്ലാസ്സുകൾ നടത്താറുണ്ട്. വിശിഷ്‌ട കർണ്ണാടക സംഗീതജ്ഞരുടെ സംഗീത കച്ചേരികളും സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളിൽ, സംഗീത രംഗത്തെ നൂറോളം വ്യക്തിത്വങ്ങൾ സന്ദർശിച്ച് ക്ലാസ്സുകളും കച്ചേരികളും സംഘടിപ്പിച്ചിട്ടുണ്ട്. പുറമെ, ഐ ജി എൻ സി എ, ന്യൂ ഡൽഹി, എ ഐ ആർ, കണ്ണൂർ, ദക്ഷിണ മേഖല സാംസ്ക്കാരിക കേന്ദ്രം, തഞ്ചാവൂർ, സാംസ്ക്കാരിക മന്ത്രാലയം, ഭാരത സർക്കാർ, ഫോൾക് ലോർ അക്കാദമി, കണ്ണൂർ എന്നിവരുമായി സഹകരിച്ച് നിരവധി സെമിനാറുകളും ശില്‌പശാലകളും സംഘടിപ്പിച്ചിരുന്നു.

സംഗീതം ഒരു രംഗകലയാണെന്നിരിക്കെ, രാജ്യത്തിൻറെ പല ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന അനവധി ശാസ്ത്രീയ സംഗീത പരിപാടികളിൽ സംഗീത വകുപ്പ് സജീവമായി ഏർപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ വിദ്യാർത്ഥികൾ പല അവസരങ്ങളിൽ എ ഐ ആറിലും ടി വിയിലും സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. വകുപ്പിലെ പൂർവ്വവിദ്യാർത്ഥികൾ കർണ്ണാടക സംഗീത രംഗത്ത് മുദ്ര പതിപ്പിക്കുകയും പലരും അറിയപ്പെടുന്ന ഗായകരുമാണ്. ഞങ്ങളുടെ വിദ്യാർത്ഥികൾ മറ്റു സർവകലാശാലകളുടെ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട്‌.