യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

തന്മാത്ര ജീവശാ വകുപ്പിനെക്കുറിച്ച്

തന്മാത്ര ജീവശാസ്ത്ര വകുപ്പ് ആരംഭിച്ചത് 2008 ആണ്ടിലാണ്. തന്മാത്ര ജീവശാസ്ത്രത്തിൽ ബിരുദാനന്തര പഠനങ്ങൾക്കുള്ള കേരളത്തിലെ ഏക സ്ഥാപനവും ഇന്ത്യയിലെ ചുരുക്കം ചില സ്ഥാപനങ്ങളിലൊന്നുമാണ് ഇത്. തന്മാത്ര ജീവശാസ്ത്ര വകുപ്പ് പിജി പിഎച്ച് ഡി പ്രോഗ്രാമുകൾ നൽകുന്നു. തന്മാത്ര ജീവശാസ്ത്രം ഏറ്റവും പ്രധാനപ്പെട്ടതും സമീപകാല ശാസ്ത്രങ്ങളുമായ ജനറ്റിക് എഞ്ചിനീയറിംഗ്, ഇൻഡസ്ട്രിയൽ ബയോടെക്നോളജി, മൈക്രോബിയൽ ടെക്നോളജി, ജനിതകം മുതലായവ അടങ്ങുന്ന ഗവേഷണോന്മുഖവും സഹകരണപരവുമായ കോഴ്‌സാണ്. അത് വിദ്യാർത്ഥികൾക്ക് അധ്യാപനം, ഗവേഷണം, ഇൻഡസ്ട്രി, മെഡിക്കൽ ലബോറട്ടറികൾ എന്നിവ തുടങ്ങി പല മേഖലകളിലും തൊഴിലവസരങ്ങൾ നൽകുന്നു. തന്മാത്ര ജീവശാസ്ത്രം, പ്രത്യേകിച്ച് പുനഃസംയോജിപ്പിച്ച ഡിഎൻഎ ഗവേഷണം ജീവശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ഗവേഷണത്തിൽ പരിവർത്തനം വരുത്തിയിട്ടുണ്ട്. ആധുനിക തന്മാത്ര ജീവശാസ്ത്ര ഗവേഷണത്തിന്റെ ദ്രുത ചലനത്തെ നയിക്കുന്നത് ബൗദ്ധിക ജിജ്ഞാസയും വലിയ വെല്ലുവിളികളുമാണ്. ഈ സാങ്കേതികവിദ്യ നിലവിൽ ജീവശാസ്ത്ര ഗവേഷണത്തിന്റെ എല്ലാ വശങ്ങളെയും സ്വാധീനിക്കുന്നതും ക്ലിനിക്കൽ രോഗനിർണ്ണയത്തിൽ ദൂരവ്യാപകമായ പ്രയോഗങ്ങളുള്ളതും കൃഷിയിലും ബയോടെക്നോളജിയിലും പ്രധാന വികാസങ്ങളിലേക്ക് നയിച്ചിട്ടുള്ളതുമാണ്. ജീവശാസ്ത്രത്തിലെ ഒരു വിജ്ഞാനശാഖയും തന്മാത്ര ജീവശാസ്ത്രം ഇപ്പോൾ ആസ്വദിക്കുന്ന വളർച്ചയിലും പ്രചാരത്തിലുമുള്ള സ്ഫോടനം അനുഭവിച്ചിട്ടില്ല. വകുപ്പ് ഉന്നത ശ്രേണിയിലുള്ള ഗവേഷണം നടത്താൻ ശേഷിയുള്ള ഏറ്റവും പര്യാപ്‌തമായ ലാബ് സൗകര്യത്താൽ സജ്ജമാണ്. വകുപ്പിൽ സ്‍മാർട്ട് ക്ലാസ് മുറികളും അൻപതിലേറെ ഇനം സസ്യങ്ങളുമുള്ള ഒരു ഔഷധത്തോട്ടവുമുണ്ട്. വകുപ്പ് ലൈബ്രറിയിൽ തന്മാത്ര ജീവശാസ്ത്രം, കോശ ജീവശാസ്ത്രം, ബയോടെക്നോളജി, ബയോഫിസിക്‌സ്, ജനിതകം, ജനറ്റിക് എഞ്ചിനീയറിംഗ്, ഇമ്മ്യൂണോളജി എന്നിവയെയും മറ്റു വിഷയങ്ങളെയും കുറിച്ച് വളരെ ഉയർന്ന നിലവാരത്തിലുള്ള പുസ്തകങ്ങളുണ്ട്. ഏതാണ്ട് 13 ജേർണലുകളും ഏകദേശം 1000 ടെക്സ്റ്റ് ബുക്കുകളും ലൈബ്രറിയിൽ ലഭ്യമാണ്. തന്മാത്ര ജീവശാസ്ത്രം പല ജീവശാസ്ത്രങ്ങളുടെയും സംയോഗമായതിനാൽ ഞങ്ങളുടെ ലൈബ്രറി അവയെയെല്ലാം കുറിച്ച് വിവരങ്ങൾ നൽകുന്നു. വിദ്യാർത്ഥികൾക്ക് പ്രോജെക്റ്റുകൾ നടത്താനും മറ്റ് ഗവേഷണ സ്ഥാപനങ്ങളുമായി സഹവർത്തിക്കാനും വേണ്ടിയാണ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. ഞങ്ങളുടെ വിദ്യാർത്ഥികൾ തങ്ങളുടെ പ്രോജെക്റ്റുകൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്-ബംഗലുരു, സെൻട്രൽ ഫുഡ് ടെക്നോളോജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-മൈസുരു, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി & ബയോയിൻഫോർമാറ്റിക്സ്-ബംഗലുരു, സെൻട്രൽ പ്ളാന്റേഷൻ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-കാസറഗോഡ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച്-കോഴിക്കോട്, റീജിയണൽ ക്യാൻസർ സെന്റർ-തിരുവനന്തപുരം, മലബാർ ക്യാൻസർ സെന്റർ-തലശ്ശേരി, മുതലായവയിലാണ് ചെയ്തിട്ടുള്ളത്. ഇത്തരം ദേശീയ ലബോറട്ടറികളോടും ഗവേഷണ കേന്ദ്രങ്ങളോടുമുള്ള ആഭിമുഖ്യം വിദ്യാർത്ഥികളെ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ നേടാൻ സഹായിക്കും. വിദ്യാർത്ഥികൾക്ക് സി എസ് ഐ ആർ - യു ജി സി ജെ ആർ എഫ് ദേശീയ യോഗ്യതാ പരീക്ഷ പാസ്സാകാൻ സാധിക്കുന്ന രീതിയിലാണ് സിലബസ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നിലവിലെ ഗവേഷണം പ്രോട്ടീനുകളുടെയും പെപ്റ്റൈഡുകൾ -ഘടനയുടെയും സജീവ ബന്ധങ്ങളുടെയും മേഖലയിലാണ്.