യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

2008 ൽ ആരംഭിച്ച സെന്റർ ഫോർ എം ബി എ കണ്ണൂർ സർവകലാശാലയുടെ ഡോ. പി കെ രാജൻ സ്‌മാരക ക്യാമ്പസിൽ പ്രവർത്തിക്കുന്നു. സെന്ററിൽ നിന്നും എം ബി എ വിദ്യാർത്ഥികളുടെ 10 ബാച്ചുകൾ പഠിച്ചിറങ്ങുകയും പൂർവ്വവിദ്യാർത്ഥികളിൽ 400 ഓളം പ്രൊഫഷനലുകളുമുണ്ട്. ഒരു 'ഗ്രാമ ക്യാമ്പസ്' എന്ന് സ്വയം ബ്രാൻഡ് ചെയ്യുന്ന സെന്റർ ഫോർ എം ബി എ വശ്യമായ പ്രകൃതി സൗന്ദര്യത്തിന്റെ നടുവിൽ പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ ഒരു കേന്ദ്രമായി നിലകൊള്ളുന്നു. കേന്ദ്രത്തിന്റെ പൂർവ്വവിദ്യാർത്ഥികൾക്ക് ഇന്ത്യക്ക് അകത്തും പുറത്തും, പൊതു സ്വകാര്യ മേഖലകളിൽ ബഹുരാഷ്ട്ര കമ്പനികളിൽ അവയുടെ സാന്നിദ്ധ്യമുണ്ട്.