യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

മാസ്സ് കമ്മ്യൂണിക്കേഷൻ & ജേർണലിസം വകുപ്പിനെക്കുറിച്ച്

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ചലനാത്മകമായ വകുപ്പുകളിൽ ഒന്നാണ് മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വകുപ്പ്. വകുപ്പ് രണ്ട് വർഷത്തെ എം. എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പ്രോഗ്രാം നൽകുന്നു. ജേർണലിസവും മാസ്സ് കമ്മ്യൂണിക്കേഷനും അനന്യമായ തൊഴിലുകളുടെ ചക്രവാളം വികസിപ്പിക്കുന്നു. മാസ്സ് കമ്മ്യൂണിക്കേഷൻ ലോകത്തെ മുഴുവനും വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ആധിക്യം കൊണ്ട് സചേതനമാക്കുകയും വികസനത്തിന് ഉത്പ്രേരകമാക്കുകയും ചെയ്യുന്നു. പ്രോഗ്രാമിന്റെ സിലബസ് ജേർണലിസത്തിന്റെയും മാസ്സ് കമ്മ്യൂണിക്കേഷന്റെയും എല്ലാ മണ്ഡലങ്ങളെയും ഉൾക്കൊള്ളുന്നു. യോഗ്യരായ ഫാക്കൽറ്റികളുടെ മേൽനോട്ടത്തിൽ സമഗ്രമായ പരിശീലനം ഉറപ്പാക്കുന്നു. വകുപ്പ് സ്മാർട്ട് ക്ലാസ്സ് മുറികളാലും ലാബ് സൗകര്യങ്ങളാലും സജ്ജമാണ്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പരമാവധി 25 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നു. വകുപ്പ് മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പിഎച്ച് ഡി പ്രോഗ്രാമുകളും നൽകുന്നു. വകുപ്പിൽ നിന്ന് പഠിച്ചിറങ്ങിയ ഭൂരിപക്ഷം വിദ്യാർത്ഥികളും ഇന്ത്യയ്ക്ക് അകത്തും വിദേശത്തും പേരുകേട്ട മീഡിയാ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നു.