യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

കണ്ണൂർ സർവകലാശാലയുടെ മാനേജ്മെന്റ് പഠന വകുപ്പ് പ്രൊഫഷണൽ ഉന്നമനമുള്ള ഭാവി മാനേജർമാരെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ 2000 ആണ്ടിൽ സ്ഥാപിച്ചു. തുടക്കം മുതൽ ഡോ. പി ടി രവീന്ദ്രൻ ആയിരുന്നു വകുപ്പ് മേധാവി. വകുപ്പ് മുഴുവൻ സമയ എം ബി എ യ്ക്ക് പുറമെ കോമേഴ്‌സിലും മാനേജ്മെന്റിലും ഡോക്ടറൽ പ്രോഗ്രാമും നൽകുന്നു. വകുപ്പിന്റെ ആദ്യ ബാച്ച് 2002 ആണ്ടിൽ വിജയശ്രീലാളിതരായി പുറത്തു വന്നു. വകുപ്പിൽ നിന്ന് 18 ബാച്ച് എം ബി എ വിദ്യാർത്ഥികൾ അവരുടെ മാസ്‌റ്റേഴ്‌സ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

വകുപ്പിന്റെ ആരംഭം – 2000

ആദ്യത്തെ എം ബി എ ബാച്ച് – 2000- 2002

വകുപ്പിൽ നിന്ന് ആദ്യത്തെ പിഎച്ച് ഡി സമ്മാനിക്കുന്നു – 2008

മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ

വകുപ്പിന്റെ എം ബി എ പ്രോഗ്രാം (മുഴുവൻ സമയ ക്രെഡിറ്റ് സെമസ്റ്റർ) നാല് സെമസ്റ്ററുകളിലായി പരന്നു കിടക്കുന്ന രണ്ട് വർഷ കാലാവധിക്കാണ്. വകുപ്പ് ആറ് സ്ട്രീമുകളിൽ സ്പെഷ്യലൈസേഷൻ നൽകുന്നു: ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സസ്, മാർക്കറ്റിംഗ്, പ്രൊഡക്ഷൻ & ഓപ്പറേഷൻസ് മാനേജ്മെന്റ്, സ്മാൾ ബിസിനസ് മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി. രണ്ടാം സെമസ്റ്റർ പരീക്ഷകൾ പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾ നാല് ആഴ്ചത്തേയ്ക്ക് ഒരു വേനൽക്കാല പ്രോജക്ട് ഏറ്റെടുക്കണം. എട്ടാഴ്ച്ചക്കാലത്തേയ്ക്കുള്ള അവസാന പ്രോജക്ട് പഠനം നാലാം സെമസ്റ്ററിന്റെ തുടക്കത്തിലാണ്.