കണ്ണൂർ സർവകലാശാലയുടെ മാനേജ്മെന്റ് പഠന വകുപ്പ് പ്രൊഫഷണൽ ഉന്നമനമുള്ള ഭാവി മാനേജർമാരെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യവുമായി 2000 ആം ആണ്ടിൽ സ്ഥാപിച്ചു. ഊർജ്ജസ്വലരായ എക്സിക്യൂട്ടീവുകളെ പുറത്തു കൊണ്ട് വരുവാനായി അദ്ധ്യയന പോഷണം നൽകുകയും മികവ് പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യത്തോടെ വകുപ്പ് മികവ് പ്രദാനം ചെയ്യുന്ന ഒരു പ്രധാന മാനേജീരിയൽ താത്പര്യകേന്ദ്രമായി ഉയർന്നു വന്നിട്ടുണ്ട്. ദൃഢമായ കെട്ടും കാതലായ ധാർമ്മിക മൂല്യങ്ങളും പ്രാബല്യത്തിൽ വരുത്തിക്കൊണ്ട്, വകുപ്പ് അതിന്റെ ലക്ഷ്യമായ അധ്യാപനം, പരിശീലനം, ഗവേഷണം, കൺസൾട്ടൻസി എന്നിവ പിന്തുടരുന്നതിൽ നിരന്തരം വിജയം വിരിച്ചിരിക്കുന്നു. മാനേജ്മെന്റ് പഠന വകുപ്പ് ഈ ആറ് സ്ട്രീമുകളിൽ ഇലക്റ്റീവുകളോടെ നാല് സെമസ്റ്ററുകളിൽ പരന്നു കിടക്കുന്ന രണ്ടു വർഷത്തെ എം ബി എ പ്രോഗ്രാം നൽകുന്നു: ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സസ്, മാർക്കറ്റിംഗ്, പ്രൊഡക്ഷൻ ആൻഡ് ഓപ്പറേഷൻസ് മാനേജ്മെന്റ്, സ്മാൾ ബിസിനസ് മാനേജ്മെന്റ്, സിസ്റ്റംസ്. ഒരു വിദ്യാർത്ഥിക്ക് താൻ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും സ്പെഷ്യലൈസേഷൻ ഓപ്റ്റ് ചെയ്യാൻ സാധിക്കും . ഈ കോഴ്‌സിന്റെ ഒരു സവിശേഷമായ ലക്ഷണം തിരഞ്ഞെടുപ്പ്-അധിഷ്ഠിത ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സംവിധാനമാണ്. അത് വഴി ഫാക്കൽറ്റിക്കും വിദ്യാർത്ഥികൾക്കും ഇൻഡസ്ട്രിയിലെ ഉയർന്നു വരുന്ന പ്രവണതകളും ശീലങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്താൻ ആവശ്യത്തിന് ഇടം നൽകുന്നു. പ്രബോധനത്തിൽ ഓർഗനൈസേഷണൽ ട്രെയിനിങ് (2 ആമത്തെ സെമസ്റ്ററിനൊടുവിൽ), ലെക്ച്ചറുകൾ, സെമിനാറുകൾ, കേസ് സ്റ്റഡികൾ, വേനൽക്കാല പ്രൊജെക്ട് (4 ആമത്തെ സെമസ്റ്ററിന്റെ തുടക്കത്തിൽ) എന്നിവ ഉൾപ്പെടും.