യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

2002 ൽ കാഞ്ഞങ്ങാട് മഹാകവി പി. സ്‌മാരകത്തിലാണ് കണ്ണൂർ സർവകലാശാലയുടെ മലയാള വകുപ്പ് സ്ഥാപിച്ചത്. ആ സമയം കാസറഗോഡ് ജില്ലയിൽ മലയാളത്തിൽ പിജി കോഴ്‌സ് നൽകുന്ന കോളേജുകൾ ഒന്നും ഇല്ലായിരുന്നു. പ്രമുഖ നാടോടികഥാകാരനും നാടകകൃത്തുമായ ഡോ. എ കെ നമ്പ്യാരായിരുന്നു ആദ്യത്തെ കോഴ്‌സ് കോ-ഓർഡിനേറ്റർ. 2006 ൽ വകുപ്പിൽ സ്ഥിര ഫാക്കൽറ്റിയെ നിയമിച്ചു. ഡോ. എ എം ശ്രീധരൻ (റീഡർ) ആയിരുന്നു ആദ്യത്തെ വകുപ്പ് മേധാവി. ഡോ. ശിവദാസ് കെ കെ യെയും ഡോ. റീജ വി യെയും പ്രൊഫെസ്സർമാരായി നിയമിച്ചു. വകുപ്പിനെ 2008 ൽ നീലേശ്വരത്തെ ഡോ. പി കെ രാജൻ സ്‌മാരക ക്യാമ്പസിലേക്ക് സ്ഥലംമാറ്റി. ഡോ. റീജ വി ആണ് ഇപ്പോഴത്തെ വകുപ്പ് മേധാവി. 2006 മുതൽ കണ്ണൂർ സർവകലാശാലയുടെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രധാന ഗവേഷണ കേന്ദ്രമായി വകുപ്പ് പ്രവർത്തിച്ചു വരുന്നു. എം എ മലയാളം ബാച്ചിലെ അംഗസംഖ്യ 25 ആയിരുന്നു. അത് 2014 ൽ 35 ആയി ഉയർത്തി. 15 ബാച്ചുകൾ ഇതിനോടകം അവരുടെ കോഴ്‌സ് പൂർത്തിയാക്കിക്കഴിഞ്ഞു. 24 ഗവേഷണ സ്കോളർമാർക്ക് ഇതു വരെ ഡോക്ടറൽ ബിരുദം നൽകിയിട്ടുണ്ട്. നിലവിൽ 9 ഗവേഷണ സ്കോളർമാർ വകുപ്പിൽ പിഎച്ച് ഡി ക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഞങ്ങൾ കേന്ദ്ര സാഹിത്യ അക്കാദമി, നാഷണൽ ട്രാൻസ്‌ലേഷൻ മിഷൻ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാൻഗുവേജസ്, കേരള സാഹിത്യ അക്കാദമി എന്നിവരുടെ സാമ്പത്തിക സഹായത്തോടെ 2012 മുതൽ ദേശീയ സെമിനാറുകളും ശില്പശാലകളും നടത്തിവരുന്നു. 2012 മുതൽ തുടി എന്നൊരു ഗവേഷണ ജേർണൽ പ്രസിദ്ധീകരിക്കുന്നു. 2012 മുതൽ മുൻ വൈസ് ചാൻസലർ ഡോ. പി കെ രാജന്റെ പേരിൽ ഒരു സാഹിത്യ അവാർഡ് നൽകിവരുന്നു.