യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

കണ്ണൂർ സർവകലാശാലയുടെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വകുപ്പ് 2009 ആണ്ടിൽ പാളയാടിലെ തലശ്ശേരി ക്യാമ്പസിൽ സ്ഥാപിച്ചു. വകുപ്പിന്റെ സ്ഥാപക ഡയറക്ടർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് രംഗത്തെ എമിറെറ്റസ് പ്രൊഫസർ ഡോ. എം ബാവക്കുട്ടിയായിരുന്നു. 2012 മുതൽ 2016 വരെ ഡോ. ദിനേശൻ സി വകുപ്പിന്റെ കോഴ്‌സ് ഡയറക്ടറായി. 2016 മുതൽ 2020 വരെ ശ്രിമതി രമ്യ എ വി ആയിരുന്നു വകുപ്പ് മേധാവിയുടെ സ്ഥാനം വഹിച്ചിരുന്നത്. നിലവിലെ വകുപ്പ് മേധാവി ഡോ. കെ.സി അബ്ദുൽ മജീദ് ആണ് . 2018 ഫെബ്രുവരിയിൽ വകുപ്പ് കണ്ണൂരിലെ താവക്കര ക്യാമ്പസിലേക്ക് സ്ഥലം മാറി. ഇപ്പോഴത് സർവകലാശാലയുടെ സെൻട്രൽ ലൈബ്രറി കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.