യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വകുപ്പിനെക്കുറിച്ച്

കണ്ണൂർ യൂണിവേഴ്സിറ്റി ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് 2009-ൽ സ്ഥാപിതമായി. വിദ്യാർത്ഥികൾക്കും പൂർവ്വവിദ്യാർത്ഥികളായ ഉദ്യോഗാർത്ഥികൾക്കും വിവരസാങ്കേതികവിദ്യയുടെ അവസരങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നൂതനമായ ഗവേഷണ ചിന്തകളും സൈദ്ധാന്തികമായ അറിവുകൾ നേടുന്നതിനും വിനിമയം ചെയ്യപ്പെടുന്നതിനും ഉള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലൈബ്രറി സയൻസ് പഠനവകുപ്പിൽ പ്രഖ്യാപിത ലക്ഷ്യം. രണ്ടു വർഷം ദൈർഗ്യമുള്ള ഈ കോഴ്സ് നാലു സെമെസ്റ്ററുകളിലായി നടത്തപ്പെടുന്നു. വിദ്യാർത്ഥികളുടെ പഠന നിലവാരം അളക്കുന്നതിനായി സി ബി സി എസ്‌ എസ്‌ സംവിധാനം ആണ് ഉപയോഗപ്പെടുത്തുന്നത്. അറിയപ്പെടുന്ന ഒരു ലൈബ്രറിയിൽ 30 ദിവസം നീണ്ടു നിൽക്കുന്ന പരിശീലനവും നല്കിപ്പോരുന്നു.വിദ്യാര്ഥികൾ ക്ക് ഉപയോഗപ്രദമായ സെമിനാറുകളും അവരുടെ താല്പര്യങ്ങൾക് അനുസരിച്ചുള്ള പ്രബദ്ധങ്ങൾ തയ്യാറാക്കുന്നതിനുള്ള അവസരങ്ങളും നൽകപ്പെടുന്നു. മാത്രമല്ല അവസാന വർഷ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ അറിയപ്പെടുന്ന ലൈബ്രറികളിൽ സന്ദർശിക്കുന്നതിനുള്ള അവസരവും ഒരുക്കുന്നു.

വർഷംതോറും സെമിനാറുകളും വർക്‌ഷോപ്പുകളുംവിജ്ഞാന പരിപാടികളും സംഘടിപ്പിക്കുക വഴി വിദ്യാർത്ഥികളുടെ മികവിൻറെ കേന്ദ്രമായി ഈ പഠന വകുപ്പ് വർത്തിക്കുന്നു.

യുജിസി പാഠ്യപദ്ധതിയുടെ ഭാഗമായുള്ള വ്യവസ്ഥകളുമാണ് പിന്തുടർന്നുപോകുന്നത് . ആയതിനാൽ വിദ്യാർത്ഥികൾ ക്ക് വിവര സാങ്കേതിക വിദ്യയിലും ലൈബ്രറി നടത്തിപ്പ് കാര്യങ്ങളിലും വെബ് ഡിസൈനിങ് തുടങ്ങി നാനാതുറകളിലും ഉള്ള പരിശീലനവും നൽകുന്നു.