യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

സ്ക്കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസ്‌ സ്ഥാപിച്ചത് എല്ലാർക്കും തുല്യമായി പകർന്നു കൊടുക്കുന്ന നീതി കൈവരിക്കാൻ വേണ്ടി നിയമജ്ഞാനം പ്രചരിപ്പിക്കാനാണ്. സ്ഥാപനം വിദ്യാർത്ഥികളെ അവരിൽ നിയമ പ്രൊഫഷന്റെ ധാർമ്മിക ഉത്തരവാദിത്തങ്ങളും സാമൂഹിക ഉത്തരവാദിത്തങ്ങളും പതിപ്പിച്ച്, ഒരു നീതിനിഷ്‌ഠവും മാനുഷികവുമായ സമൂഹത്തിനായി യത്നിക്കാനായി നിയമം പ്രാക്ടീസ് ചെയ്യാൻ പരിശീലിപ്പിക്കുന്നു. സ്ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് നൂതനമായി ചിന്തിക്കുന്നതും സമൂഹത്തിന്റെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും പ്രതികരിക്കുന്നതുമാകയാൽ വിദ്യാർത്ഥികളെ നേതൃത്വത്തിനായി വളർത്തിയെടുക്കുന്നു

സ്ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഒരു അദ്ധ്യയന വർഷത്തിൽ രണ്ട് സെമസ്റ്ററുകൾ അടങ്ങുന്ന സെമസ്റ്റർ സംവിധാനം പിന്തുടരുന്നു. ബിരുദാനന്തര കോഴ്‌സിൽ ക്രെഡിറ്റ് സംവിധാനം തുടരുന്നു, അവിടെ ഓരോ കോഴ്‌സിനും ലെക്ച്ചറുകൾ അനുസരിച്ച് പ്രത്യേക എണ്ണം ക്രെഡിറ്റുകൾ നിർണ്ണയിച്ചിരിക്കുന്നു. തിയറി പഠന മണിക്കൂറുകൾക്കു പുറമെ, വിദ്യാർത്ഥികളുടെ മെച്ചപ്പെട്ട വികസനത്തിനായി ആഴ്ചതോറും ഒരു മണിക്കൂർ സെമിനാറും ടൈം ടേബിളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.