യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

ലോ പഠന വകുപ്പിനെക്കുറിച്ച്

പ്രാഥമികമായും മലബാർ പ്രദേശത്തെ നിയമ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1996 ൽ കണ്ണൂർ സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് സ്ഥാപിച്ചു. സ്ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് അദ്ധ്യയന മികവിനും പൊതു സേവനത്തിനുമുള്ള തുടർന്നുകൊണ്ടിരിക്കുന്ന പ്രതിബദ്ധതയ്ക്ക് അംഗീകരിക്കപ്പെട്ട ഒരു സ്ഥാപനമാണ്. ഈ നിയമ സ്ഥാപനം രാഷ്ട്രത്തിന്റെ നിയമ വികസനത്തിനുള്ള ഒരു വിഭവമെന്ന നിലയിൽ അതിന്റെ പങ്ക് സ്‌പഷ്ടമാക്കുന്നു. അത് എപ്പോഴും സാമൂഹിക മാറ്റത്തിന്റെ വെല്ലുവിളികൾക്ക് പ്രതികരിക്കുകയും ജനങ്ങളുടെ ഉയർന്നു വരുന്ന വ്യവഹാരികവും മറ്റ് നിയമസംഭവുമായ ആവശ്യങ്ങൾക്കായി പ്രസക്തമായിരിക്കുകയും ചെയ്യും.

സ്ക്കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസ്‌ സ്ഥാപിച്ചത് എല്ലാർക്കും തുല്യമായി പകർന്നു കൊടുക്കുന്ന നീതി കൈവരിക്കാൻ വേണ്ടി നിയമജ്ഞാനം പ്രചരിപ്പിക്കാനാണ്. സ്ഥാപനം വിദ്യാർത്ഥികളെ അവരിൽ നിയമ പ്രൊഫഷന്റെ ധാർമ്മിക ഉത്തരവാദിത്തങ്ങളും സാമൂഹിക ഉത്തരവാദിത്തങ്ങളും പതിപ്പിച്ച്, ഒരു നീതിനിഷ്‌ഠവും മാനുഷികവുമായ സമൂഹത്തിനായി യത്നിക്കാനായി നിയമം പ്രാക്ടീസ് ചെയ്യാൻ പരിശീലിപ്പിക്കുന്നു. സ്ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് നൂതനമായി ചിന്തിക്കുന്നതും സമൂഹത്തിന്റെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും പ്രതികരിക്കുന്നതുമാകയാൽ വിദ്യാർത്ഥികളെ നേതൃത്വത്തിനായി വളർത്തിയെടുക്കുന്നു.

ഈ സ്ഥാപനത്തിന്റെ ലക്ഷ്യം മുന്തിയ നിയമ പരിജ്ഞാനമുള്ളവർ മാത്രമല്ല, വ്യക്തികളായ കക്ഷികളുടെയും സമാന ഗ്രൂപ്പുകളുടെയും ഉപരിയായി പൊതു താത്പര്യം പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യ ബോധമുള്ള നേതാക്കന്മാരുമായ വക്കീലന്മാരെ സൃഷ്‌ടിക്കുക എന്നതാണ്. സാമൂഹിക പ്രക്രിയകളുടെയും വിജ്ഞാനശാഖകളുടെയും ഭാഗമായി മാത്രം നിയമത്തെ കണ്ടുകൊണ്ട് മാത്രമേ ഇത് കൈവരിക്കാൻ കഴിയൂ.

വിദ്യാർത്ഥികൾക്ക് നൂതനവും ഉന്മേഷദായകവുമായ അനുഭവം പ്രദാനം ചെയ്യാനുള്ള സൗകര്യങ്ങളാൽ സ്ഥാപനം അനുഗ്രഹീതമാണ്. വിദ്യാർത്ഥികൾ ഒരു നിയമ മനോഭാവം വളർത്താൻ സജ്ജരാണ്. നിയമ വിദ്യാഭാസത്തിന്റെ നിലവാരം അവരുടെ നിയമ ആശയങ്ങളെ നിയമത്തിന്റെ പ്രായോഗിക അവബോധവുമായി സംയോജിപ്പിക്കുന്നു. പ്രോഗ്രാമുകൾ നിയമ വിദ്യാഭ്യാസത്തിനു അത്യാവശ്യം വേണ്ട പൊതുവായ നിപുണതകളും കാതലായ കഴിവുകളും വികസിപ്പിക്കുന്നു. വിശകലനം ചെയ്യാനും യുക്തിയുക്തം ചിന്തിക്കാനുമുള്ള കഴിവ്, സംസാരത്തിലും എഴുത്തിലുമുള്ള വിനിമയം, പ്രായോഗിക അറിവ്, ബൗദ്ധിക ജിജ്ഞാസ, പ്രൊഫഷണൽ സത്യസന്ധത എന്നിവ വളർത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.