യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

ടീച്ചർ എഡ്യൂക്കേഷൻ വകുപ്പിനെക്കുറിച്ച്

കോളേജിന്റെ പ്രധാന ലക്ഷ്യം കണ്ണൂർ, വയനാട്, കാസറഗോഡ് ജില്ലകളിൽ, പ്രത്യേകിച്ച് ഉൾനാടൻ, അവശ സമുദായങ്ങളിൽപ്പെടുന്ന നിർദ്ധനരായ ടീച്ചർ മോഹമുള്ള, അദ്ധ്യാപക പ്രൊഫഷനിലേക്ക് പ്രവേശിക്കാൻ ആഗ്രഹമുള്ള വിദ്യാർത്ഥികൾക്ക് ലോക നിലവാരമുള്ള അധ്യാപന വിദ്യാഭ്യാസം നൽകുക എന്നതാണ്.  പ്രൊഫഷണൽ അഭിവിന്യാസമുള്ള പുതിയ തലമുറയിലെ അദ്ധ്യാപകർക്ക് അച്ചടക്കമുള്ള സാമൂഹിക ജീവിതത്തിൽ പരിശീലനം ലഭിക്കുന്ന ശാന്തവും പ്രചോദനകരവുമായ ഒരു പഠന പരിതഃസ്ഥിതിയും മികച്ച അദ്ധ്യയന അന്തരീക്ഷവും വളർത്താൻ ഫാക്കൽറ്റി പ്രത്യേക ശ്രദ്ധ കൊടുത്തു വരുന്നു. കോളേജ് നൽകുന്ന സൗകര്യങ്ങളിൽ സുസജ്ജമായ ആധുനിക ലബോറട്ടറികൾ, ക്ലാസ്സ് മുറികൾ, അതോടൊപ്പം അദ്ധ്യാപക വിദ്യാഭ്യാസത്തെപ്പറ്റി പുരോഗമന ആശയങ്ങളുള്ളതും അദ്ധ്യയനസംബന്ധമായി ഉയർന്ന ഉത്തേജനമുള്ളതുമായ ഫാക്കൽറ്റിയും ഉൾപ്പെടുന്നു.  

ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങുന്ന ഭാവി അദ്ധ്യാപകർ അവരുടെ സാമൂഹ്യ ഉത്തരവാദിത്വത്തെയും പ്രൊഫഷണൽ മര്യാദകളെയും കുറിച്ച് ഏറെ ബോധവാന്മാരാണ്. അദ്ധ്യാപനത്തിനും പഠനത്തിനും വിദ്യാഭ്യാസ വിപുലീകരണത്തിനും തുല്യ പ്രാധാന്യം കൊടുക്കുക വഴി സ്ഥാപനം എപ്പോഴും അദ്ധ്യാപക വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ദൃഢമായി പിന്തുടർന്നിരുന്നു. ഈ സ്ഥാപനത്തിന്റെ അളവുകോൽ ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് പ്രസക്തമായ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനം നിലനിർത്തുക എന്നതാണ്. സംസ്‌കൃതത്തിൽ അദ്ധ്യാപക വിദ്യാഭ്യാസ പ്രോഗ്രാം നൽകുന്ന ജില്ലയിലെ ഒരേ ഒരു അദ്ധ്യാപക വിദ്യാഭ്യാസ സ്ഥാപനം ഇതാണ്.