കാസർഗോഡ് പ്രദേശത്തെ ഭാഷാ ന്യൂനപക്ഷമായ കന്നഡിഗരുടെ ആനുകൂല്യത്തിനായാണ് കണ്ണൂർ സർവകലാശാലയുടെ കീഴിൽ സ്ക്കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജസിന്റെ കന്നഡ വകുപ്പ് സ്ഥാപിച്ചത്. ആദ്യ വകുപ്പ് അദ്ധ്യക്ഷനായ ഡോ. പി. ശ്രീകൃഷ്‌ണ ഭട്ട് വകുപ്പിന്റെ പുരോഗതിക്കായി തന്റെ ആത്മാർത്ഥ ശ്രമങ്ങൾ നടത്തിയിരുന്നു. ഡോ. യു. ശങ്കരനാരായണ ഭട്ട്, ഡോ. കമലാക്ഷ എന്നിവരും വകുപ്പ് കോഓർഡിനേറ്റർമാർ എന്ന നിലയിൽ തങ്ങളുടെ കഴിവിന്റെ പരമാവധി പ്രവർത്തിച്ചിരുന്നു. 2015 ന് ശേഷം ഡോ. യു. ഉമാമഹേശ്വരി കോഴ്‌സ് ഡയറക്‌ടറായി സേവനം അനുഷ്‌ഠിച്ചു. ഇപ്പോൾ ഡോ. രാജേഷ് ബി പ്രോഗ്രാം ഡയറക്‌ടറായി സേവനം ചെയ്യുന്നു.
എം. ഫിൽ ന്റെയും പിഎച്ച്. ഡി യുടെയും ഫലപ്രദമായ ഗവേഷണം സ്ഥാപനത്തിന്റെ നടത്തിപ്പിനെ സംബന്ധിച്ച് ഒത്തിരി വിളിച്ചോതുന്നു. തുളു പുരാതന കവിത, കന്നഡ മലയാളം നോവലുകളുടെ താരതമ്യ പഠനം, തുളു നാടോടിക്കഥകൾ, ഷെനി ഗോപാലകൃഷ്‌ണ ഭട്ടിന്റെ സംഭാവന എന്നിവയിലുള്ള തീസിസുകൾ വിജ്ഞാന മേഖലയിലെ ശ്രേഷ്‌ഠ ഉദ്യമങ്ങളാണ്. വകുപ്പ് സ്ഥാപിക്കുന്ന സമയത്ത്, എം. ഫിലിനും പിഎച്ച്. ഡി കോഴ്‌സുകൾക്കും പുറമെ കന്നഡത്തിലും മലയാളത്തിലും സർട്ടിഫിക്കറ്റ് കോഴ്‌സുകളും നൽകിയിരുന്നു. കാലക്രമേണ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലൂടെ ഈ സ്ഥാപനത്തിൽ നിന്ന് പാസ്സായ പല എം. ഫിൽ ബിരുദധാരികൾക്കും പിഎച്ച്. ഡി കാർക്കും പല കാരണങ്ങൾ കൊണ്ട് വിജയം നേടാനായില്ല. ഈ അതിർത്തി മേഖലയിൽ ഇങ്ങനെ ഒരു സ്ഥാപനത്തിന്റെ സാന്നിദ്ധ്യവും പ്രവർത്തനവും തന്നെ ഒരു പരിഷ്‌കൃത സമൂഹത്തിന് ബഹുമതിയാണ്.
ലക്ഷ്യങ്ങൾ
ഞങ്ങൾക്ക് 4000 കന്നഡ, തുളു, മലയാളം, ഇംഗ്ലീഷ് പുസ്‌തകങ്ങൾ അടങ്ങുന്ന ഞങ്ങളുടേതായ സ്വന്തം ലൈബ്രറിയുണ്ട്. ഇക്കൊല്ലം ഞങ്ങൾ തുളുവിൽ ഡിപ്ലോമ ആരംഭിച്ചു.