വിവര സാങ്കേതികവിദ്യ വകുപ്പ് സ്ഥാപിച്ചത് 2000 ആണ്ടിലാണ്. വകുപ്പ് സ്ഥിതി ചെയ്യുന്നത് മങ്ങാട്ട്പറമ്പ ക്യാമ്പസ്സിലാണ്. അതിവേഗം മാറുന്ന സാങ്കേതികവിദ്യ സാഹചര്യം വകുപ്പിന് അതിന്റെ പാഠ്യപദ്ധതിയെയും ഫാക്കൽറ്റിയെയും നിരന്തരം പരിഷ്ക്കരിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് അത്യാധുനിക വിദ്യാഭ്യാസം നൽകാൻ വെല്ലുവിളികൾ ഉന്നയിക്കുന്നു. വകുപ്പ് സമയാസമയം ഗുണമേന്മ ഉറപ്പാക്കാൻ സുപ്രധാനവും സൂക്ഷ്‌മവുമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെയും ഫാക്കൽറ്റിയുടെയും അദ്ധ്യയന ഗവേഷണ ആവശ്യങ്ങൾ നിർവ്വഹിക്കാൻ വകുപ്പിന് നന്നായി ആസൂത്രണം ചെയ്‌ത മോഡുലാർ ലബോറട്ടറികളുണ്ട്. വകുപ്പിന് ജനറൽ കമ്പ്യൂട്ടിങ് ലാബ്, ഇന്റർനെറ്റ് ലാബ്, സിഗ്നൽ & ഇമേജ് പ്രോസസ്സിംഗ് ലാബ്, നെറ്റ്‌വർക്ക് ലാബ്, സ്‌പീച്ച് പ്രോസസ്സിംഗ് ലാബ് എന്നിവയുൾപ്പെടെ "സാങ്കേതികവിദ്യ-വേർതിരിച്ച" അത്യന്തം സങ്കീർണ്ണമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. വകുപ്പിന് മിടുക്കരും ഊർജ്ജസ്വലരുമായ ഫാക്കൽറ്റി അംഗങ്ങളുണ്ട്, അവർ മാസ്‌റ്റേഴ്‌സ് ഡോക്ടറൽ പ്രോഗ്രാമുകൾക്ക് വിദ്യാർത്ഥികളിൽ മികച്ചവരെ ആകർഷിക്കുന്നു.
നിലവിൽ വകുപ്പ് എം സി എ, എം സി എ ലാറ്ററൽ എൻട്രി, എം എസ് സി. കമ്പ്യൂട്ടർ സയൻസ്, എം ഫിൽ, പിഎച്ച്. ഡി കോഴ്‌സുകൾ നൽകുന്നു. ഗവേഷണത്തിലെ പ്രധാന മേഖലകൾ സ്‌പീച്ച് ആൻഡ് ഇമേജ് പ്രോസസ്സിംഗ്, ഡാറ്റാ മൈനിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, ബിഗ് ഡാറ്റ, ഡിജിറ്റൽ സിഗ്നൽ പ്രോസസ്സിംഗ് എന്നിവയാണ്. വകുപ്പിന് ഇതിനകം 13 പിഎച്ച്. ഡി കളും പേരുകേട്ട ദേശീയ അന്താരാഷ്ട ജേർണലുകളിൽ നിരവധി പ്രബന്ധങ്ങളും സ്വന്തമായുണ്ട്. പാഠ്യപദ്ധതി ആപ്പ്ളിക്കേഷന്റെയും സിസ്റ്റത്തിന്റെയയും തലങ്ങളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.