യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

വകുപ്പ് ആരംഭം മുതൽ തന്നെ അനവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സെമിനാറുകൾ, കോൺഫെറെൻസുകൾ, എക്‌സ് ടെൻഷൻ ലെക്ച്ചറുകൾ, കരിയർ ഓറിയന്റേഷൻ പരിപാടികൾ, എക്‌സിബിഷനുകൾ, പൊതു സമ്പർക്ക പരിപാടികൾ എന്നിവ സ്ഥിരം സംഘടിപ്പിക്കുന്നു. 2008 ആതിഥേയം വഹിച്ച ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് വകുപ്പിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ്. ഇന്ത്യയെമ്പാടും നിന്ന് ഏകദേശം 1000 പ്രതിനിധികൾ 3-ദിന പരിപാടിയിൽ പങ്കെടുത്തു. കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ കോൺഗ്രസ് ഉത്ഘാടനം ചെയ്‌തു. ഇന്ത്യയിലും പുറത്തും നിന്നുള്ള പ്രമുഖ ചരിത്രകാരന്മാർ പരിപാടിയിൽ പങ്കെടുത്തു.

ചരിത്ര വകുപ്പ്, ജൂലൈ 2007 ൽ ചരിത്രം & പൈതൃക വകുപ്പ് എന്ന പേരിൽ സ്ഥാപിച്ചു. ഡോ. സി ബാലനായിരുന്നു കോഴ്‌സ് ഡയറക്ടർ. ഇരുവർഷ എം എ, പിഎച്ച് ഡി പ്രോഗ്രാമുകൾ ആരംഭിച്ചു. വകുപ്പ് പൈതൃക പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, കേരത്തിന്റെ സാംസ്ക്കാരിക പൈതൃകം, കലയും വാസ്തുശാസ്ത്രവും, ശാസ്ത്ര സാങ്കേതികവിദ്യയുടെ ചരിത്രം, മ്യൂസിയോളജിയും ആർക്കിയോളജിയും എന്നീ കോഴ്‌സുകൾ ഉൾപ്പെടുത്തി, സാംസ്ക്കാരിക ചരിത്രം പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്‌തു. 2018 ജൂലൈയിൽ, വകുപ്പിനെ ചരിത്ര വകുപ്പെന്ന് പുനർ നമീകരണം ചെയ്‌ത്‌ കോഴ്‌സ്‌ ഘടനയെ കേരളത്തിനകത്തും പുറത്തുമുള്ള മറ്റു സർവകലാശാലകളിലെ പ്രോഗ്രാമുകളുമായി പൊരുത്തപ്പെടുന്ന തരത്തിൽ പുനഃ സംഘടിപ്പിച്ചു.

2015 വരെ കോഴ്‌സ് ഡയറക്ടർമാരെ ഡെപ്യൂട്ടേഷൻ/ കരാർ അടിസ്ഥാനത്തിലാണ് നിയമിച്ചിരുന്നത്. വകുപ്പിൽ ഒരു സ്ഥിര അധ്യാപക ഫാക്കൽറ്റിയുടെ നിയമനം ആദ്യമായി നടന്നത് 2015ൽ; ഡോ. മഞ്ജുള പൊയിൽ ആയിരുന്നു വകുപ്പിന്റെ ആദ്യത്തെ സ്ഥിര ഫാക്കൽറ്റി അംഗം. അതിനു ശേഷം കോഴ്സ് ഡയറക്ടറുടെ തസ്തികയെ വകുപ്പ് മേധാവിയെക്കൊണ്ട് പകരം വച്ചു.

വകുപ്പ് ആദ്യം കണ്ണൂരിലെ യോഗശാല റോഡിലെ ഒരു വാടക കെട്ടിടത്തിൽ സ്ഥിതി ചെയ്യുകയും പിന്നീട് അത് ധർമ്മശാലയിലോട്ടും അതിനും ശേഷം ഡിസംബർ 2015 ൽ മങ്ങാട്ടുപറമ്പ ക്യാമ്പസിലേക്കും സ്ഥലം മാറുകയും ചെയ്തു.

കേരളം സംസ്ഥാന രൂപീകരണത്തിന്റെ 60 ആം വാർഷികത്തോടനുബന്ധിച്ച്, ഇ. കെ. നായനാർ ചെയർ ഫോർ പാർലമെന്ററി അഫയേഴ്‌സ് 30-31 ഒക്ടോബര് 2017 ൽ 'പാർലമെന്ററി ഡെമോക്രസി ഇൻ ഇന്ത്യ: ത്രെട്ട്സ് ആൻഡ് ചാലഞ്ചസ്' ൽ ഒരു ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. ഡോ. മഞ്ജുള പൊയിൽ, എച്ച് ഓ ഡി, ചരിത്രം ഏകോപിപ്പിച്ചു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. ശ്രീ രാമചന്ദ്രൻ കടന്നനപ്പള്ളി (തുറുമുഖ മ്യൂസിയം മന്ത്രി), ശ്രീ ഇ ചന്ദ്രശേഖരൻ (റവന്യൂ മന്ത്രി), ശ്രീമതി പി കെ ശ്രീമതി (എം പി, കണ്ണൂർ ലോകസഭാ മണ്ഡലം), ശ്രീ പി കെ രാഗേഷ് (എം പി, രാജ്യസഭ), ശ്രീ പന്ന്യൻ രവീന്ദ്രൻ (മുൻ എം പി, ലോകസഭ) എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ശ്രീമതി ടീസ്ത സെതൽവാദ് (സിവിൽ റൈറ്സ് പ്രവർത്തക, മുംബൈ), ഡോ. എ കെ രാമകൃഷ്ണൻ (പ്രൊഫെസ്സർ, ജെ എൻ യു, ഡൽഹി), ഡോ. ജെ പ്രഭാഷ് (മുൻ പി വി സി, കേരളം സർവകലാശാല), ഡോ. വി ജെ വിൻസെന്റ് (പൊളിറ്റിക്കൽ കറസ്പോണ്ടന്റ്, സ്പീക്കർ, കേരള നിയമസഭ), ഡോ. കെ എൻ ഗണേശ്  (മുൻ എച്ച് ഓ ഡി, ചരിത്രം, കോഴിക്കോട് സർവകലാശാല, ഡോ. കെ കെ എൻ കുറുപ്പ് (മുൻ വി സി, കോഴിക്കോട് സർവകലാശാല), ഡോ. വെങ്കടേശ് ആത്രേയ (പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞൻ) എന്നിവർ സെമിനാർ അഭിസംബോധന ചെയ്തു.

മൊയാരത് ശങ്കരൻ: ലൈഫ് മെമ്മറി ആൻഡ് നരേറ്റീവ്സ് എന്നതിൽ ഒരു ദിന സെമിനാർ 2018 ഏപ്രിൽ 10 ആംതി സംഘടിപ്പിച്ചു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊ. ഗോപിനാഥ് രവീന്ദ്രൻ സെമിനാർ ഉത്ഘാടനം ചെയ്തു. ചരിത്ര വിഭാഗം മേധാവിയും സെമിനാർ കോർഡിനേറ്ററുമായ ഡോ. മഞ്ജുള പൊയിൽ സ്വാഗതം പറഞ്ഞു. ഡോ കെ എൻ ഗണേശ് (കോഴിക്കോട് സർവകലാശാല മുൻ ചരിത്ര വകുപ്പ് മേധാവി) മൊയാരത് സ്‌മാരക പ്രഭാഷണം നടത്തി. ഡോ. എം ആർ മന്മഥൻ, (അസ്സോസിയേറ്റ് പ്രൊഫെസ്സർ, ഫാറൂക്ക് കോളേജ്), ഡോ. സി ബാലൻ (മുൻ കോഴ്‌സ് ഡയറക്ടർ, ചരിത്ര വകുപ്പ്), കവിയൂർ രാജഗോപാൽ (ജില്ലാ പ്രസിഡന്റ്, ലൈബ്രറി കൗൺസിൽ, കണ്ണൂർ), കെ ബാലകൃഷ്ണൻ (ചീഫ് കറസ്‌പോണ്ടന്റ്, മാതൃഭൂമി, കണ്ണൂർ) എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു.

കണ്ണൂർ സർവകലാശാലയുടെ ചരിത്ര, നരവംശശാസ്ത്ര, റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി വകുപ്പുകൾ സംയുക്തമായി അഗ്രെറിയൻ ആൻഡ് ട്രൈബൽ മൂവ്മെന്റ്സ് ഇൻ നോർത്ത് മലബാർ: കാവുമ്പായി പോരാട്ടത്തിലെ ഡിസ്‌സിപ്ലിനറി പെർസ്പെക്റ്റീവ്സ് ആൻഡ് ഡിസ്‌കോർസെസ് ൽ 2019 ഫെബ്രുവരി 5-7 ഒരു ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊ. ഗോപിനാഥ് രവീന്ദ്രൻ സെമിനാറിന്റെ ആദ്ധ്യക്ഷ്യം വഹിച്ചു. ശ്രീ പ്രകാശ് കാരാട്ട് സെമിനാർ ഉത്ഘാടനം ചെയ്തു. പ്രൊ. സുചേത മഹാജൻ (പ്രൊഫസർ, ജെ എൻ യു, ന്യൂ ഡൽഹി), ഡോ. വി ജി വർഗീസ് (എച്ച് സി യു, ഹൈദരാബാദ്), ഡോ . വി ശിവദാസൻ  (എഴുത്തുകാരൻ & രാഷ്ട്രീയ നേതാവ്), എം ഗീതാനന്ദൻ (കൺവീനർ, ഭൂ അധികാര സ്‌മാരക ക്ഷേമ സമിതി), ഇ എ ശങ്കരൻ (അഡ്വൈസർ, സ്റ്റേറ്റ് ഷെഡ്യൂൾഡ് ട്രൈബ് ഡെവലപ്പ്മെന്റ്), ഡോ. ദിനേശൻ ചെറുവാട് (ഡയറക്ടർ, എൻ ഐ എഫ് എ എം, കൊച്ചി), ബാബു കാംബരത്ത് (പ്രശസ്ത ഡോക്യൂമെന്ററി ഡയറക്ടർ) എന്നിവർ സെമിനാർ സദസ്സിനെ അഭിസംബോധന ചെയ്തു. സെമിനാർ കാവുമ്പായി പോരാട്ടത്തിലെ മുതിർന്ന പങ്കാളി ഇ കെ നാരായണൻ നമ്പ്യാരെയും കൈപ്പാട് കർഷക മീനാക്ഷി ഉമ്മത്തിരിയനെയും ആദരിച്ചു.

വകുപ്പ് ജർമ്മനിയിലെ ഇർഫർട്ട് സർവകലാശാലയിലെ ഹ്യൂമാനിറ്റീസ് സെന്റർ ഫോർ അഡ്വാൻസ്‌ഡ് സ്റ്റഡീസുമായി വിദ്യാർത്ഥി/ഫാക്കൽറ്റി എക്‌സ്ചേഞ്ച് പ്രോഗ്രാമിന് വേണ്ടി മാർച്ച് 2019 ൽ എം ഓ യു ഒപ്പിട്ടു. ഇർഫർട്ട് സർവകലാശാലയിലെ പ്രൊഫെസ്സർ സുസൈൻ റോ വകുപ്പ് സന്ദർശിച്ച് റിലീജിയൻ, ട്രേഡ് ആൻഡ് അർബനൈസേഷൻ, ഇന്സൈറ്റ്സ് ആൻഡ് കൊസ്ട്യൻസ് ഫ്രം ആൻ ഇൻഡോ-യൂറോപ്പ്യൻ പെർസ്പെക്റ്റീവ് എന്ന വിഷയത്തിൽ 8/4/2019 ന് പ്രഭാഷണം നടത്തി. മറ്റൊരു വിദ്യാർത്ഥി എക്‌സ്ചേഞ്ച് പ്രോഗ്രാം നവംബർ 2019 ൽ ഇറ്റലിയിലെ യൂണിവേഴ്‌സിറ്റ "ജി ഡിഅനൂൻസ്യോ" ഡി ഷെയ്റ്റി-പെസ്‌കാര (യു ഡി എ)ൽ നടന്നു.