യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

  • ശാസ്ത്രീയമായ ചരിത്ര വിജ്ഞാനം വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ഇടയിൽ പ്രചരിപ്പിക്കുക.
  • ഉയർന്ന തലത്തിലുള്ള ഗവേഷണവും പ്രസിദ്ധീകരണവും പ്രോത്സാഹിപ്പിക്കുക.
  • സ്ഥിരമായി സംഘടിപ്പിക്കുന്ന സെമിനാറുകളിലൂടെയും ശില്പശാലകളിലൂടെയും ചരിത്രകാരന്മാർക്കും ഗവേഷകർക്കും അവരുടെ ആശയങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവയ്ക്കാൻ അവസരമുണ്ടാക്കുക.
  • സാമൂഹികമായി അർത്ഥവത്തായ പ്രവർത്തനങ്ങളിലൂടെ ദേശീയ, മാനുഷിക മൂല്യങ്ങൾ വിദ്യാർത്ഥികളുടെ മനസ്സിലുറപ്പിക്കുക.

ദൗത്യം

  • അധ്യാപന-പഠനത്തിൽ ഒരു സമഗ്രമായ അന്തർ-പഠനശാഖാ സമീപനം ഉറപ്പാക്കുക.
  • ഈ വകുപ്പിലെ ഓരോ വിദ്യാർത്ഥിയും പഠനത്തിലും ഗവേഷണത്തിലും മികവ് കാട്ടാനും സ്വയം ആശയങ്ങൾ പ്രകടിപ്പിക്കാനും ആവശ്യമായ വിജ്ഞാനവും നിപുണതകളും സ്വയം ആർജ്ജിക്കുന്നു എന്നുറപ്പാക്കുക.
  • വടക്കൻ കേരളത്തിന്റെ സമ്പന്നമായ സാംസ്ക്കാരിക പൈതൃകം രേഖപ്പെടുത്താനും സൂക്ഷിക്കാനും പരിപാലിക്കാനും ഒരു വേദിയൊരുക്കുക.