യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

ചരിത്ര പഠന വകുപ്പിനെക്കുറിച്ച്

കണ്ണൂർ സർവകലാശാലയിലെ ചരിത്ര വകുപ്പ് 2007 ൽ ചരിത്ര പൈതൃക പഠന വകുപ്പായാണ് ആരംഭിച്ചത്. അതിനെ 2018 ൽ ചരിത്ര വകുപ്പായി പുനർനാമീകരണം ചെയ്‌തു. 2015 വരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഗെസ്റ്റ് ഫാക്കൽറ്റിയുടെ സഹായത്തോടെ ഡെപ്യൂട്ടേഷനിലെ കോഴ്‌സ് ഡയറക്ടർമാരാണ് മേൽനോട്ടം വഹിച്ചിരുന്നത്. ആദ്യത്തെ സ്ഥിര നിയമനം 2015 ൽ നടത്തുകയും ഡോ. മഞ്ജുള പൊയിൽ വകുപ്പ് അധ്യക്ഷയായി ചുമതലയെടുക്കുകയും ചെയ്‌തു.

ചരിത്ര വകുപ്പ് എം എ യുടെയും പിഎച്ച് ഡി യുടെയും പ്രോഗ്രാമുകൾ നൽകുന്നു. രണ്ടു വർഷ എം എ പ്രോഗ്രാമിൽ നാല് സെമസ്റ്ററുകൾ ഉൾപ്പെടുകയും എല്ലാ വർഷവും 25 വിദ്യാർത്ഥികളെ എടുക്കുകയും ചെയ്യുന്നു. ഓരോ സെമസ്റ്ററിനും നാല് കോഴ്‌സുകളും അവസാന സെമസ്റ്ററിൽ ഒരു പ്രബന്ധവുമുണ്ട്. സെമസ്റ്ററന്ത്യ പരീക്ഷകളും അവസാന സെമസ്റ്റർ വിജയകരമായി പൂർത്തിയാക്കിയ ശേഷം ഒരു വൈവാ പരീക്ഷയുമുണ്ട്. 7-പോയിന്റ് ഗ്രേഡിംഗ് സംവിധാനമാണ് പിന്തുടരുന്നത്. സ്റ്റഡി ടൂർ അദ്ധ്യയന പരിപാടിയുടെ ഒരു ഭാഗമാണ്; ഓരോ വിദ്യാർത്ഥിയും രാജ്യമൊട്ടുക്കുമുള്ള പ്രധാനപ്പെട്ട ചരിത്ര/ പുരാവസ്‌തു സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കുന്നു. മുഴുവൻ സമയത്തെയും ഭാഗിക സമയത്തെയും പിഎച്ച് ഡി പ്രോഗ്രാമുകൾ നൽകുന്നു. കണ്ണൂർ സർവകലാശാലയുടെ കീഴിൽ ചരിത്രത്തിൽ മൂന്ന് ഗവേഷണ കേന്ദ്രങ്ങളും (ചരിത്ര വകുപ്പ്, കേന്ദ്ര ലൈബ്രറി, താവക്കര, ഐ ആർ ഐ എസ് എച്ച്, നിർമ്മലഗിരി) അവയിൽ അഞ്ച് അംഗീകൃത ഗവേഷണ ഗൈഡുകളും അവരുടെ മേൽനോട്ടത്തിൽ 15 ഫെല്ലോമാരുമുണ്ട്. ഇതിനോടകം മൂന്ന് പിഎച്ച് ഡി കൾ സമ്മാനിക്കുകയും മറ്റ് മൂന്നെണ്ണം സൂക്ഷ്‌മപരിശോധനയിലുമാണ്.

ഉപകരണങ്ങൾ, മൺപാത്രങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, ഫർണിച്ചർ, ആഭരണങ്ങൾ തുടങ്ങിയ കലാശിൽപ്പങ്ങൾ; സ്‌മാരകങ്ങളുടെയും കെട്ടിടങ്ങളുടെയും പകർപ്പുകൾ; ഉത്സവങ്ങളുടെയും നാടൻ കലകളുടെയും ഫോട്ടോകൾ; പിന്നെ ഒരു അപൂർവ്വ നാണയ ശേഖരം എന്നിവ ഉൾപ്പെടെ പുരാതന മൂല്യമുള്ള നിരവധി സാമഗ്രഹികൾ സൂക്ഷിച്ചിരിക്കുന്ന ഒരു സുസജ്ജമായ പൈതൃക മ്യൂസിയം വകുപ്പിൽ സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള വിദ്യാർഥികൾ മ്യൂസിയം നിരന്തരം സന്ദർശിക്കുന്നു. ഒരു വിർച്വൽ മ്യൂസിയം സ്ഥാപിക്കാൻ വേണ്ടി സർക്കാരിന് സമർപ്പിച്ച പദ്ധതി നിർദ്ദേശം ഇപ്പോൾ പുരോഗമിക്കുന്നു.

വകുപ്പിന് 5000 ഓളം ചരിത്ര പുസ്‌തകങ്ങളുടെ ഒരു ശേഖരമുണ്ട്. അതിൽ പുരാതന ചരിത്രവും പുരാവസ്തുശാസ്ത്രവും, വാസ്തുവിദ്യയും കലാ ചരിത്രവും, മദ്ധ്യകാലത്തെയും ആധുനികകാലത്തെയും ചരിത്രം, പാരിസ്ഥിതിക വംശീയ ചരിത്രം, പ്രാദേശിക ലിംഗ ചരിത്രം, മതത്തിന്റെ ചരിത്രം, ഫോക് ലോർ എന്നിവ ഉൾപ്പെടുന്നു. വകുപ്പ് 9 പേരുകേട്ട ജേർണലുകൾ വരുത്തുന്നു.

ഇ. കെ. നായനാർ ചെയർ ഫോർ പാർലമെന്ററി അഫയേഴ്‌സ് ചരിത്ര വകുപ്പിനോട് ചേർത്തിരിക്കുന്നു. ചരിത്ര വകുപ്പ് അധ്യക്ഷനാണ് ചെയറിന്റെ കൺവീനർ. ചെയർ ആനുകാലികമായി സെമിനാറുകളും എക്സ്ടെൻഷൻ ലെക്ച്ചറുകളും സംഘടിപ്പിക്കുന്നു. ഒക്ടോബർ 2017 ൽ 'പാർലമെന്ററി ഡെമോക്രസി ഇൻ ഇന്ത്യ: ത്രെട്ട്സ് ആൻഡ് ചാലെഞ്ചെസ്" ൽ ഒരു ദേശീയ സെമിനാര് സംഘടിപ്പിക്കുകയും അത് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അഭിസംബോധന ചെയ്യുകയും സെമിനാറിന്റെ മുഖ്യ പ്രഭാഷണം ശ്രീമതി ടീസ്‌റ്റ സെതൽവാദ് നടത്തുകയും ചെയ്‌തു. ഒക്ടോബർ 2018 ൽ "ഫെഡറലിസം ആൻഡ് ഡെമോക്രസി ഇൻ ഇന്ത്യൻ ഹയർ എഡ്യൂക്കേഷൻ ഇൻ ദി കോന്റെക്സ്റ്റ് ഓഫ് സ്ക്രാപ്പിങ് ഓഫ് യൂ ജി സി" ൽ ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കുകയും പ്രൊഫ. പ്രഭാത് പട്നായക് അത് അഭിസംബോധന ചെയ്യുകയും ചെയ്തു.

2008 ൽ ഇന്ത്യൻ ചരിത്ര കോൺഗ്രസ്സിന് ആതിഥേയം വഹിച്ചതാണ് വകുപ്പിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ല്. ഇന്ത്യയെമ്പാടും നിന്ന് 1000 ഓളം പ്രതിനിധികൾ 3-ദിന പരിപാടിയിൽ പങ്കെടുത്തു. വകുപ്പ് നിരന്തരമായി സെമിനാറുകൾ, ശില്പശാലകൾ, എക്‌സ്ടെൻഷൻ ലെക്ച്ചറുകൾ, പരിശീലന ക്ലാസ്സുകൾ, ഫീൽഡ് സന്ദർശനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, പ്രദർശനങ്ങൾ, ക്വിസ്/ ലേഖന മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നു.