യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിലെ വിദ്യാർത്ഥികളെ അനായാസമായ ഹിന്ദി ഭാഷയുടെയും സാഹിത്യത്തിന്റെയും ഉപയോഗത്തിലൂടെ ഇന്ത്യയിൽ എവിടെയും വിദേശത്തും തൊഴിൽ നേടാൻ സജ്ജരാകുക എന്ന മഹത്തായ ലക്ഷ്യത്തോടെ നീലേശ്വരത്തെ ഡോ. പി കെ രാജൻ സ്‌മാരക ക്യാമ്പസിൽ 2008 ആണ്ടിൽ ഹിന്ദി വകുപ്പ് നിലവിൽ വന്നു. വകുപ്പ് ഹിന്ദിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് അവസരമൊരുക്കുന്നു. ഹിന്ദി ബിരുദധാരികൾക്കും ഹിന്ദി സെക്കൻഡ് ലാൻഗ്വേജോടെ ബിരുദമെടുത്തവർക്കും പി ജി പ്രോഗ്രാമിൽ പ്രവേശനം നൽകുന്നു. ഇത് സർവകലാശാലയുടെ ഒരു ഗവേഷണ വകുപ്പാണ്. നിലവിൽ മൂന്ന് മുഴുവൻ സമയ സ്കോളർമാരും ഒരു ഭാഗിക സമയ സ്കോളറും വകുപ്പിൽ അവരുടെ ഗവേഷണം ചെയ്യുന്നു. സമീപത്തുള്ള കേന്ദ്രങ്ങളിയെയും വകുപ്പുകളിലെയും പല ഗവേഷണ സ്കോളർമാർ അവരുടെ ഗവേഷണത്തിന്റെ റെഫെറെൻസിനായി ഈ വകുപ്പ് ലൈബ്രറി പ്രയോജനപ്പെടുത്തുന്നു.

നിലവിൽ വകുപ്പ് മേധാവി ഉൾപ്പെടെ നാല് അദ്ധ്യാപകർ വകുപ്പിൽ ജോലി ചെയ്യുന്നുണ്ട്. വകുപ്പ് സ്ഥിരമായി അന്തർദേശീയ, ദേശീയ സെമിനാറുകളും, ശില്പശാലകളും, ലെക്ച്ചർ പരമ്പരകളും മറ്റ് അദ്ധ്യയന പ്രവർത്തനങ്ങളും നടത്തുന്നു. വകുപ്പിൽ അനുമതിയുള്ള വിദ്യാർത്ഥി അംഗസംഖ്യ ഓരോ എം എ ബാച്ചിലും 25 ആണ്.