യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

  • കണ്ണൂർ സർവകലാശാലയുടെ ബിരുദാനന്തര വകുപ്പ് 2003 ൽ 12 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു കൊണ്ട് പയ്യന്നൂർ പട്ടണത്തിൽ നിന്ന് തെക്കോട്ട് ഏതാണ്ട് രണ്ട് കിലോമീറ്ററുകൾ മാറി ഏടാറ്റിൽ ഒരു വാടക കെട്ടിടത്തിൽ പാർപ്പിച്ചു കൊണ്ട് സ്ഥാപിച്ചതാണ്. അനന്തരം വകുപ്പ് 2007 ൽ കണ്ണൂർ സർവകലാശാലയുടെ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിലേക്ക് മാറ്റിയിരിക്കുന്നു. അദ്ധ്യയന വർഷം 2012-13 മുതൽ എം. എസ് സി. ബിരുദ കോഴ്‌സിലെ വിദ്യാർത്ഥികളുടെ അംഗീകൃത എണ്ണം 17 ആക്കി ഉയർത്തിയിരിക്കുന്നു. ഇതിനു പുറമേ ലക്ഷദ്വീപ് ദ്വീപുകളിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളാനായി ഒരു സീറ്റ് അനുവദിച്ചിരിക്കുന്നു. കോഴ്‌സ് നൽകുന്നത് തിരഞ്ഞെടുപ്പ് അധിഷ്‌ഠിത ക്രെഡിറ്റിനും സെമസ്റ്റർ സംവിധാനത്തിനും കീഴിലാണ്. സെമസ്റ്ററുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌ വിദ്യാർഥികൾ സർവകലാശാലയുടെ ഭൂമിശാസ്ത്രത്തിലെ പൊതു എം. എസ് സി. കോഴ്‌സിലെ പൊതുവായ വിഷയങ്ങളും ജിയോയിൻഫൊർമാറ്റിക്സിലെ സവിശേഷമായ പ്രായോഗിക വിഷയങ്ങളും പഠിക്കുന്ന രീതിയിലാണ്. അവസാന സെമസ്റ്ററിൽ, വിദ്യാർഥികൾ ഒരു പ്രോജക്റ്റും ഒരു ഫീൽഡ് പഠനവും ഏറ്റെടുക്കേണ്ടതുണ്ട്.
  • 2003 ൽ വകുപ്പിന്റെ പ്രാരംഭം മുതൽക്കു തന്നെ, 219 വിദ്യാർത്ഥികൾ വകുപ്പിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ഈ വിദ്യാർത്ഥികളിൽ 12 പേർ യൂ ജി സി യുടെ ജെ ആർ എഫിനും 28 പേർ യൂ ജി സി യുടെ ദേശീയ യോഗ്യതാ പരീക്ഷയ്ക്കും യോഗ്യത നേടിയിട്ടുണ്ട്. 2009 ൽ വകുപ്പിനെ സർവകലാശാലയുടെ ഒരു ഗവേഷണ കേന്ദ്രമായി അംഗീകരിച്ചു. ഈ വകുപ്പിൽ തങ്ങളുടെ ഗവേഷണം നടത്തിയ എട്ട് വിദ്യാർത്ഥികൾക്ക് ഭൂമിശാസ്ത്രത്തിൽ പി. എച്ച് ഡി. ബിരുദം സമ്മാനിച്ചിട്ടുണ്ട്. ഒരു ഗവേഷണ വിദ്യാർത്ഥി ഇതിനോടകം സർവകലാശാലക്ക് തീസിസ് സമർപ്പിച്ച് ഫലം കാത്തിരിക്കുന്നു. ഇപ്പോൾ 8 ഗവേഷണ വിദ്യാർഥികൾ വകുപ്പിലെ മൂന്ന് ഗവേഷണ സൂപ്പർവൈസർമാരുടെ കീഴിൽ ഗവേഷണം നടത്തുന്നു. വകുപ്പ് അനവധി സെമിനാറുകളും ശില്പശാലകളും ഔട്ട് റീച്ച് പരിപാടികളും ഇക്കാലയളവിൽ സംഘടിപ്പിച്ചിട്ടുണ്ട്.

ഭൂമിശാസ്ത്ര രംഗത്ത് മികവ് കൈവരിക്കുക, പ്രൊഫഷണൽ വിദ്യാഭ്യാസം വളർത്തുക എന്ന ദർശനത്തോടെ ഭൂമിശാസ്ത്ര വകുപ്പ് ഭൂമിശാസ്ത്രത്തിൽ ബിരുദാനന്തരം മുതൽ പിഎച്ച് ഡി വരെയുള്ള എല്ലാ കോഴ്‌സുകളും ഏറ്റെടുക്കാൻ യോഗ്യതയുള്ള ഫാക്കൽറ്റികളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സ്വയം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. വകുപ്പിന് ഭൂമിശാസ്ത്രത്തിന്റെ ഉയർന്നുവരുന്നതും അതിർത്തി മേഖലകളിലുള്ളതുമായ അദ്ധ്യയന, ഗവേഷണോന്മുഖ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സാധിക്കുകയും ഇതുമായി ബന്ധപ്പെട്ട പല ലക്ഷ്യങ്ങളും പൂർത്തീകരിക്കാനുമുണ്ട്. ഗവേഷണോന്മുഖ പ്രവർത്തനങ്ങളുടെ രംഗത്ത്, വകുപ്പ് കണ്ണൂർ സർവകലാശാല ധനസഹായം ചെയ്ത രണ്ട് ചെറു പ്രോജെക്ടുകൾ പൂർത്തിയാക്കി. വകുപ്പിന്റെ എല്ലാ വിജയകരമായ നേട്ടങ്ങളുടെയും പിന്നിൽ അടിസ്ഥാന സൗകര്യങ്ങളും ഫാക്കൽറ്റിയുടെ ആത്മാർത്ഥമായ പരിശ്രമവും എപ്പോഴും ഉറച്ച പിന്തുണയായി നിന്നിട്ടുണ്ട്. നിലവിൽ ഭൂമിശാസ്ത്ര വകുപ്പ് സ്മാർട്ട് ക്ലാസ്സ് മുറികൾ, ലൈബ്രറി, ജി ഐ എസ്, റിമോട്ട് സെൻസിംഗ് ലാബ്, കാർട്ടോഗ്രഫി ലാബ്, ജിയോഡെസി ലാബ് എന്നിവയുൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളുമായി സുസജ്ജമാണ്. ഭൂമിശാസ്ത്ര വകുപ്പ് ഒരു മികവിന്റെ കേന്ദ്രമാക്കി വികസിപ്പിച്ചെടുക്കാൻ ആവശ്യമായ അനവധി കോഴ്‌സുകൾ ഭാവിയിൽ നടത്താൻ വകുപ്പ് പദ്ധതിയിടുന്നു.