യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

ഭൂമിശാസ്ത്ര വകുപ്പിനെക്കുറിച്ച്

ഒരു വിജ്ഞാനശാഖയെന്ന നിലയിൽ ഭൂമിശാസ്ത്രം സാങ്കേതികവും പ്രായോഗികവുമായ ഒരു ശാസ്ത്രമായി പരിണമിച്ചിട്ടുണ്ട്. ഭൂമിയെയും അതിന്റെ പരിസ്ഥിതിയെയും സംബന്ധിച്ച അറിവിന്റെ ജ്ഞാനവും ജി ഐ എസ്, ജി പി എസ് തുടങ്ങിയ സ്ഥലസംബന്ധിയായ സാങ്കേതികവിദ്യകളുടെയും ടോട്ടൽ സ്റ്റേഷൻ തുടങ്ങിയ സർവ്വേ ഉപകരണങ്ങളുടെയും കണക്കുകൂട്ടലിന്റെയും സ്ഥിതിവിവരണ പാക്കേജുകളുടെയും പ്രയോഗവും പാരിസ്ഥിതികവും രാഷ്ട്രീയവും സാമ്പത്തികവും മറ്റു സാമൂഹിക പ്രശ്നങ്ങളെയും പരിഹരിക്കാൻ സഹായിക്കുന്നു. സ്ഥല നിർവ്വചിത പ്രതിഭാസങ്ങളെ കൈകാര്യം ചെയ്യുന്ന അവസരത്തിൽ ഭൂമിശാസ്ത്രജ്ഞരെ വിളിക്കുന്നതിനാൽ പ്രകൃതി സംബന്ധവും സാമൂഹികവുമായ ശാസ്ത്രങ്ങൾ കണക്കിലെടുത്ത് ഒരു സമഗ്ര കാഴ്ച്ചപ്പാട് നേടാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ ലക്ഷ്യമിടുന്ന കണ്ണൂർ സർവകലാശാലയുടെ ഘടക വകുപ്പുകളിലൊന്നാണ്‌ ഭൂമിശാസ്ത്ര വകുപ്പ്.

കണ്ണൂർ സർവകലാശാലയുടെ ബിരുദാനന്തര വകുപ്പ് 2003 ൽ 12 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു കൊണ്ട് പയ്യന്നൂർ പട്ടണത്തിൽ നിന്ന് തെക്കോട്ട് ഏതാണ്ട് രണ്ട് കിലോമീറ്ററുകൾ മാറി ഏടാറ്റിൽ ഒരു വാടക കെട്ടിടത്തിൽ പാർപ്പിച്ചു കൊണ്ട് സ്ഥാപിച്ചതാണ്. അനന്തരം വകുപ്പ് 2007 ൽ കണ്ണൂർ സർവകലാശാലയുടെ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിലേക്ക് മാറ്റിയിരിക്കുന്നു. അദ്ധ്യയന വർഷം 2012-13 മുതൽ എം. എസ് സി. ബിരുദ കോഴ്‌സിലെ വിദ്യാർത്ഥികളുടെ അംഗീകൃത എണ്ണം 17 ആക്കി ഉയർത്തിയിരിക്കുന്നു. ഇതിനു പുറമേ ലക്ഷദ്വീപ് ദ്വീപുകളിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളാനായി ഒരു സീറ്റ് അനുവദിച്ചിരിക്കുന്നു. കോഴ്‌സ് നൽകുന്നത് തിരഞ്ഞെടുപ്പ് അധിഷ്‌ഠിത ക്രെഡിറ്റിനും സെമസ്റ്റർ സംവിധാനത്തിനും കീഴിലാണ്. സെമസ്റ്ററുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌ വിദ്യാർഥികൾ സർവകലാശാലയുടെ ഭൂമിശാസ്ത്രത്തിലെ പൊതു എം. എസ് സി. കോഴ്‌സിലെ പൊതുവായ വിഷയങ്ങളും ജിയോയിൻഫൊർമാറ്റിക്സിലെ സവിശേഷമായ പ്രായോഗിക വിഷയങ്ങളും പഠിക്കുന്ന രീതിയിലാണ്. അവസാന സെമസ്റ്ററിൽ, വിദ്യാർഥികൾ ഒരു പ്രോജക്റ്റും ഒരു ഫീൽഡ് പഠനവും ഏറ്റെടുക്കേണ്ടതുണ്ട്.

2003 ൽ വകുപ്പിന്റെ പ്രാരംഭം മുതൽക്കു തന്നെ, 219 വിദ്യാർത്ഥികൾ വകുപ്പിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ഈ വിദ്യാർത്ഥികളിൽ 12 പേർ യൂ ജി സി യുടെ ജെ ആർ എഫിനും 28 പേർ യൂ ജി സി യുടെ ദേശീയ യോഗ്യതാ പരീക്ഷയ്ക്കും യോഗ്യത നേടിയിട്ടുണ്ട്. 2009 ൽ വകുപ്പിനെ സർവകലാശാലയുടെ ഒരു ഗവേഷണ കേന്ദ്രമായി അംഗീകരിച്ചു. ഈ വകുപ്പിൽ തങ്ങളുടെ ഗവേഷണം നടത്തിയ എട്ട് വിദ്യാർത്ഥികൾക്ക് ഭൂമിശാസ്ത്രത്തിൽ പി. എച്ച് ഡി. ബിരുദം സമ്മാനിച്ചിട്ടുണ്ട്. ഒരു ഗവേഷണ വിദ്യാർത്ഥി ഇതിനോടകം സർവകലാശാലക്ക് തീസിസ് സമർപ്പിച്ച് ഫലം കാത്തിരിക്കുന്നു. ഇപ്പോൾ 8 ഗവേഷണ വിദ്യാർഥികൾ വകുപ്പിലെ മൂന്ന് ഗവേഷണ സൂപ്പർവൈസർമാരുടെ കീഴിൽ ഗവേഷണം നടത്തുന്നു. വകുപ്പ് അനവധി സെമിനാറുകളും ശില്പശാലകളും ഔട്ട് റീച്ച് പരിപാടികളും ഇക്കാലയളവിൽ സംഘടിപ്പിച്ചിട്ടുണ്ട്.