യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

പരിസ്ഥിതി പഠന വകുപ്പ് 2008 ജൂണിൽ പയ്യന്നൂരിലെ സ്വാമി ആനന്ദതീർത്ത ക്യാമ്പസിൽ പരിസ്ഥിതി ശാസ്ത്രത്തിന്റെ അതിർത്തി മേഖലകളിലെ പഠന കേന്ദ്രമെന്ന നിലയിൽ നിലവിൽ വന്നു. ഡോ. കെ പി ജോയിയായിരുന്നു വകുപ്പിന്റെ ആദ്യത്തെ കോഴ്‌സ് ഡയറക്ടർ. ആദ്യകാലത്ത്, പയ്യന്നൂർ ക്യാമ്പസിൽ കെമിസ്ട്രി, ഫിസിക്‌സ്, ജിയോഗ്രഫി വകുപ്പിന് നൽകിയിരുന്ന ഇടത്തിലാണ് വകുപ്പ് പ്രവർത്തിച്ചിരുന്നത്. പിന്നീട്, ഡിസംബർ 2015 ന് വകുപ്പ് മങ്ങാട്ടുപറമ്പ ക്യാമ്പസിലേക്ക് സ്ഥലംമാറി. വകുപ്പിന്റെ മറ്റ്‌ മുൻ കോഴ്‌സ് ഡയറക്ടർമാർ ഡോ. ഖലീൽ ചൊവ്വ, ഡോ. ബീബി റസീന തുടങ്ങിയവരായിരുന്നു. മേയ് 2016 മുതൽ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ച മനോജ് കെ വകുപ്പ് മേധാവിയായി ചാർജ്ജെടുത്തിരിക്കുന്നു.