യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ദർശനവും ദൗത്യവും

ദർശനം

അദ്ധ്യാപനവും അന്തർ-വിജ്ഞാനശാഖാ വിഷയങ്ങളിലൂടെ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് വേണ്ടി ഉന്നത നിലവാരമുള്ള ഗവേഷണവും നടത്താനുമുള്ള വിശിഷ്ടവും പ്രശസ്തവുമായ ഒരു വകുപ്പാകുക. വകുപ്പിന്റെ പ്രോഗ്രാമുകൾ ഇവയിലൂടെ ഏറ്റവും മികച്ച 50 പൊതു ഗവേഷണ സർവകലാശാല പദവി കൈവരിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് ഗണ്യമായ സംഭാവനകൾ നൽകും:

  • പരിസ്ഥിതി ശാസ്ത്രത്തിൽ നൂതനവും പരിവർത്തനം വരുത്തുന്നതുമായ ഗവേഷണം
  • ഭാവി പരിസ്ഥിതി ശാസ്ത്രജ്ഞർക്കും പൊതുജനത്തിനും മികച്ച വിദ്യാഭ്യാസം
  • പരിസ്ഥിതി ശാസ്ത്ര വിജ്ഞാനം വികസിപ്പിക്കുകയും പകർന്നു നൽകുകയും ചെയ്യുന്നത് വഴി മാനവരാശിക്ക് സേവനം ചെയ്യൽ
  • ജീവൻ, ആവാസവ്യവസ്ഥാ സമന്വയം, സാമൂഹിക സാമ്പത്തിക നീതി, ജനാധിപത്യം, അഹിംസ, സമാധാനം എന്നിവയ്ക്ക് ബഹുമാനവും കരുതലും മൂർത്തീകരിക്കുന്ന ഒരു സ്ഥായിയായ സമൂഹത്തിനു വേണ്ടി അദ്ധ്വാനിക്കുന്ന പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര നേതാക്കളെ സൃഷ്ടിക്കാൻ ഫലപ്രദമായ പരിശീലനം. ഈ ദർശനം ഞങ്ങളെ ഞങ്ങളുടെ ഡോക്ടറൽ, മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകളിൽ ഔന്നത്യം നേടാനും സഹകരിച്ചുള്ള സമൂഹ സേവനത്തിനും ഉത്തേജിപ്പിക്കുന്നു.

ദൗത്യം

പരിസ്ഥിതി പഠന വകുപ്പിന്റെ ദൗത്യം പ്രകൃതിവിഭവങ്ങളുടെ വിതരണത്തിലെ ആഗോള വെല്ലുവിളികളെ നേരിടുക, പ്രകൃതിദുരന്തങ്ങൾ ലഘൂകരിക്കുക, പരിസ്ഥിതി സംരക്ഷണം, ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനത്തിന് അവബോധമുണ്ടാക്കുക എന്നിവയ്ക്ക് വേണ്ടി ഇപ്പോഴത്തേക്കും ഭാവിയിലേക്കും പരിസ്ഥിതി ശാസ്ത്രത്തിൽ നിലവാരമുള്ള അധ്യയനവും ശാസ്ത്രീയ വൈദഗ്ധ്യവും സംഭാവന ചെയ്യുക എന്നതാണ്. വകുപ്പ് നിലവാരമുള്ള അധ്യയനത്തിലൂടെ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ വിദ്യാർത്ഥികളെ പരിസ്ഥിതി പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരങ്ങൾ കണ്ടെത്താനും പരിസ്ഥിതി നയങ്ങൾ നടപ്പിലാക്കാനും ഇൻഡസ്ട്രിയിലും പഠനമേഖലയിലും വ്യാപരിക്കാൻ തയ്യാറാക്കാനും ഉന്നമിടുന്നു. പരിസ്ഥിതി പഠന വകുപ്പ് അധ്യയന മികവിലും പരിസ്ഥിതി നീതിയുടെയും സുസ്ഥിരതയുടെയും തത്വങ്ങളിൽ അധിഷ്ഠിതമായ സഹകരണപരമായ അന്തർ-വിജ്ഞാന ശാഖാ പശ്ചാത്തലത്തിൽ ദീർഘവീക്ഷണമുള്ള, പ്രയോഗികരായ നേതാക്കളെ പഠിപ്പിക്കുന്നു.