യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

പരിസ്ഥിതി പഠന വകുപ്പിനെക്കുറിച്ച്

പരിസ്ഥിതി പഠന വകുപ്പ് ജൂൺ 2008 ൽ പരിസ്ഥിതി ശാസ്ത്രത്തിന്റെ അതിർത്തി മേഖലകളിലെ ഒരു പഠന കേന്ദ്രമെന്ന നിലയിൽ നിലവിൽ വന്നു. വകുപ്പ് രണ്ട് വർഷം ദൈർഘ്യമുള്ള പരിസ്ഥിതി ശാസ്ത്രത്തിലെ എം. എസ് സി നൽകുന്നു. പരിസ്ഥിതി ശാസ്ത്രത്തിലെ എം. എസ് സി. കോഴ്‌സ് പരിസ്ഥിതി ശാസ്ത്രങ്ങളിലെ ഉയർന്നു വരുന്ന മേഖലകൾ കേന്ദ്രീകരിച്ചുള്ള ഒരു ബഹുവിജ്ഞാനശാഖാ ബിരുദാനന്തര പ്രോഗ്രാമാണ്. കോഴ്‌സിലേക്ക് എടുക്കുന്നവരുടെ മൊത്തം എണ്ണം 21 ആണ്. (17 മെരിറ്റ് + 3 എൻ ആർ ഐ + 1 ലക്ഷദ്വീപ് ). കോഴ്‌സിന്റെ ഉള്ളടക്കം പഠന മേഖലയിലെ ഏറ്റവും പുതിയ വികാസങ്ങളുമായി താതാദ്മ്യം പ്രാപിക്കുന്നു. വിദ്യാർത്ഥികൾ അവർക്ക് വിലയേറിയ പ്രവൃത്തിപരിചയം നേടിക്കൊടുക്കാനുതകുന്ന വിധം ഒരു സ്ഥാപനത്തിലോ ഇൻഡസ്ട്രിയിലോ ആറ് മാസത്തേക്ക് മുഴുവൻ സമയ പരിശീലന / പ്രോജക്റ്റ് വർക്ക് ചെയ്യണം. ഈ പ്രോഗ്രാമിന്റെ തിയറി, പ്രാക്റ്റിക്കൽ, പ്രോജക്റ്റ് വർക്ക്, പരിശീലന പ്രവർത്തനങ്ങൾ എന്നിവ വിദ്യാർത്ഥിയെ നിർദ്ദിഷ്‌ട വിഷയങ്ങളിൽ അറിവ്, നിപുണതകൾ, പാടവം എന്നിവ ആർജ്ജിക്കാനും എല്ലാ ബന്ധപ്പെട്ട വിജ്ഞാനശാഖകളിലും സമഗ്രമായ അറിവ് നേടാനും തയ്യാറാക്കുന്നു. വകുപ്പ് കുറഞ്ഞ കാലയളവിൽ എൻ ഇ ടി യോഗ്യത നേടിയ പതിമൂന്ന് വിദ്യാർത്ഥികളെ വാർത്തെടുത്തിരിക്കുന്നു. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തും തങ്ങളുടെ ജോലി നോക്കുകയും വിദ്യാർത്ഥികളിൽ ചിലർ കേരള സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോർഡ്, സെന്റർ ഫോർ വാട്ടർ റിസോഴ്സ്സസ് റീസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി ഡബ്ള്യൂ ആർ ഡി എം), കോഴിക്കോട്, കേരള ഫോറസ്‌റ്റ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ എഫ് ആർ ഐ); പീച്ചി, പൊള്യൂഷൻ കൺട്രോൾ ബോർഡ്, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്‌റ്റഡീസ്‌ (എൻ സി ഇ എസ്) തിരുവനന്തപുരം, മുതലായ പ്രശസ്‌ത സ്ഥാപനങ്ങളിൽ ജോലി നോക്കുകയും ചെയ്യുന്നു.