യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

സാമ്പത്തികശാസ്ത്ര വകുപ്പിനെക്കുറിച്ച്

സാമ്പത്തികശാസ്ത്രമെന്ന വിഷയത്തിന്റെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചു വരുകയാണ്, എന്തെന്നാൽ സാമ്പത്തികശാസ്ത്രത്തിന്റെ അഭാവത്തിൽ ജനങ്ങളും രാജ്യവും സ്‌തംഭിക്കും. അതിനാൽ ഈ കാലഘട്ടത്തിൽ, സാമ്പത്തികശാസ്ത്രത്തിന്റെ പ്രാധാന്യം വളരെയധികമാണ്. പുത്തൻ സാമ്പത്തികശാസ്ത്രജ്ഞരെ സൃഷ്ടിക്കാൻ ഉന്നം വയ്ക്കുന്ന ആരംഭദശയിലെ ഒരു വകുപ്പെന്ന നിലയിൽ, ഞങ്ങൾ സാമ്പത്തികശാസ്ത്രത്തിൽ കഴിവുറ്റവരും നിപുണരുമായ ബിരുദാനന്ത ബിരുദധാരികളെയും യുവ ഗവേഷകരെയും സൃഷ്ടിക്കാനുതകുന്ന അടിസ്ഥാനസൗകര്യങ്ങളും നല്ല അദ്ധ്യയന ഗവേഷണ പ്രോഗ്രാമുകളും കൊണ്ട് സുസജ്ജരാണ്. മിടുക്കരും ചെറുപ്പക്കാരും ഊർജ്ജസ്വലരുമായ ഫാക്കൽറ്റി അംഗങ്ങളാൽ വകുപ്പ് അതിന്റെ മാസ്‌റ്റേഴ്‌സ്, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് ഏറ്റവും മികച്ച വിദ്യാർത്ഥികളെ ആകർഷിക്കുന്നു. സമൂഹത്തിന്റെ/ ആൾക്കാരുടെ യഥാർത്ഥ ആവശ്യങ്ങൾ ബോധ്യമാകുവാനും നയത്തിന്റെ തലത്തിൽ പരിഹാരങ്ങൾ നൽകിക്കൊണ്ട് സമൂഹം നേരിടുന്ന നിർണ്ണായകമായ സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ മികച്ച മാർഗ്ഗം കൈവരിക്കാനും വേണ്ടി താഴേക്കിടയിലുള്ള ഗവേഷണം ഏറ്റെടുക്കാനുള്ള മെച്ചപ്പെട്ട അവസരങ്ങൾ കൊണ്ടു വരാനും ഞങ്ങൾ ലക്ഷ്യമിടുന്നു. വകുപ്പിന്റെ അദ്ധ്യയന, ഗവേഷണ, വിപുലീകരണ പ്രവർത്തനങ്ങൾ നിസ്സംശയമായും വിദ്യാർത്ഥികളെ ഇപ്പോഴത്തെ മത്സരബുദ്ധിയുള്ള പ്രൊഫഷണൽ ജീവിതത്തിൽ മേന്മ കാട്ടാൻ സഹായിക്കും.