യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

കെമിസ്ട്രി വകുപ്പിനെക്കുറിച്ച്
  • കെമിക്കൽ സയൻസ് (മെറ്റീരിയൽ സയൻസ്) വകുപ്പെന്ന് മുൻപ് അറിയപ്പെട്ടിരുന്ന സ്വാമി ആനന്ദ തീർത്ത ക്യാമ്പസിലുള്ള കണ്ണൂർ സർവകലാശാലയുടെ ദി സ്ക്കൂൾ ഓഫ് കെമിക്കൽ സയൻസസ് 2002 ൽ നിലവിൽ വന്നു.  ശാസ്ത്രത്തിന്റെ ഒരു അതിർത്തി മേഖലയായ മെറ്റീരിയൽ സയൻസിൽ വൈദഗ്ദ്ധ്യത്തോടെ രസതന്ത്രത്തിൽ ബിരുദാനന്തര അധ്യാപനവും ഗവേഷണ പ്രവർത്തനങ്ങളും ഏറ്റെടുക്കാനായാണ് വകുപ്പ് ആരംഭിച്ചത്.
  • യു ജി സിയുടെ നാഷണൽ അസ്സെസ്സ്മെന്റ് ആൻഡ് അക്രെഡിഷൻ കൗൺസിൽ (എൻ എ എ സി) ന്റെ അന്നത്തെ ഡയറക്ടർ പ്രൊ. വി എൻ രാജശേഖരൻ പിള്ള ജനുവരി 24 ആംതി 2003 ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ മൊരികൊവ്വലിൽ ഉൽഘാടനം ചെയ്‌തു. വകുപ്പ് പയ്യന്നൂരിലെ മൊരികൊവ്വലിലെ രണ്ടിവൂ സ്പോർട്സ് കോംപ്ലക്സ് കെട്ടിടത്തിലെ രണ്ടാം നിലയിൽ വാടക മുറികളിൽ പ്രവർത്തനം ആരംഭിച്ചു. ശാസ്ത്ര വികസനത്തിന്റെ അതിർത്തി മേഖലയിൽ ഒരു സർവകലാശാല വകുപ്പ് ആരംഭിക്കുക എന്നത് കണ്ണൂർ സർവകലാശാല ഉന്നത വിദ്യാഭ്യാസ അധികാരികളുടെ സ്വപ്നത്തിന്റെയും വടക്കൻ കേരളത്തിലെ സാംസ്കാരികമായി സമ്പന്നമായ എന്നാൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിലെ ശാസ്ത്ര വിഷയങ്ങളിലെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളുടെ വികസനത്തെക്കുറിച്ച് ഉൽക്കണ്ഠയുള്ള എല്ലാവരുടെയും ദീർഘകാല അഭിലാഷത്തിന്റെയും സാക്ഷാത്കാരമാണ്.
  • കേരള സർവകലാശാലയിൽ നിന്നുള്ള റിട്ടയേർഡ് പ്രൊഫസറും വകുപ്പ് മേധാവിയുമായ പ്രൊ. സി പി പ്രഭാകരനായിരുന്നു ആദ്യത്തെ കോഓർഡിനേറ്റർ. കോഴിക്കോട് സർവകലാശാലയിൽ നിന്നുള്ള റിട്ടയേർഡ് പ്രൊഫസറും വകുപ്പ് മേധാവിയുമായ പ്രൊ. ടി ഡി രാധാകൃഷ്ണൻ നായരായിരുന്നു രണ്ടാമത്തെ കോഓർഡിനേറ്റർ.
  • പയ്യന്നൂർ ക്യാമ്പസിലെ കണ്ണൂർ സർവകലാശാലയുടെ ദി സ്ക്കൂൾ ഓഫ് കെമിക്കൽ സയൻസസ് നിലവിൽ എം. എസ് സി. ബിരുദ കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) കോഴ്‌സിന് വേണ്ടി രസതന്ത്രത്തിൽ പിജി അധ്യാപനം നടത്തുന്നു. കോഴ്‌സ് നൽകുന്നത് തിരഞ്ഞെടുപ്പ്-അധിഷ്ഠിത ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സംവിധാനത്തിന് കീഴിലാണ്.  വിദ്യാർത്ഥികൾ സർവകലാശാലയുടെ രസതന്ത്രത്തിലെ പൊതു എം എസ് സി കോഴ്‌സിലെ പൊതുവായ വിഷയങ്ങളും മെറ്റീരിയൽ സയൻസിലെ വിശേഷിച്ചുള്ള പ്രയോഗികതയിലൂന്നിയ വിഷയങ്ങളും പഠിക്കുന്ന രീതിയിലാണ് സെമസ്റ്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അവസാന സെമസ്റ്ററിൽ, വിദ്യാർത്ഥികൾ ഒരു പ്രശസ്തമായ ദേശീയ ലബോറട്ടറിയിൽ കുറഞ്ഞത് ആറ് മാസത്തേക്ക് എങ്കിലും പ്രോജെക്ട് പ്രവർത്തനം ഏറ്റെടുക്കേണ്ടതുണ്ട്.
  • കുറഞ്ഞ കാലത്തിനുള്ളിൽ വകുപ്പിന് പത്തൊൻപത് സി എസ് ഐ ആർ/ യു ജി സി - ജെ ആർ എഫ് കളെയും പത്ത് ജി എ ടി ഇ യോഗ്യത നേടിയ വിദ്യാർത്ഥികളെയും നാല് കെ എസ് സി എസ് ടി ഇ ഫെല്ലോഷിപ്പ്കളെയും പതിനാല് എൻ ഇ ടി യോഗ്യത നേടിയ വിദ്യാർത്ഥികളെയും വാർത്തെടുക്കാനായി. ഞങ്ങളുടെ വിദ്യാർത്ഥികളിൽ എട്ടു പേർ വിദേശ രാജ്യങ്ങളിൽ ഗവേഷണം ചെയ്യുകയും ചിലർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചെന്നൈ, നാഷണൽ കെമിക്കൽ ലബോറട്ടറി, പൂന, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം, ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം, സെന്റർ ഫോർ മെറ്റീരിയൽ ഫോർ ഇലക്ട്രോണിക് ടെക്നോളജി, തൃശൂർ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിലും തങ്ങളുടെ ഗവേഷണ പ്രവർത്തനങ്ങൾ ചെയ്യുന്നു.
  • സ്ക്കൂൾ ഇതിനകം തന്നെ കെമിസ്ട്രി, നാനോസയൻസ്, ബയോക്കെമിസ്ട്രി എന്നിവയ്ക്ക് നല്ല ഗവേഷണ ലബോറട്ടറികൾ സ്ഥാപിച്ചു കഴിഞ്ഞു. കെ എസ് സി എസ് ടി ഇ, കേരള സർക്കാർ, ഡി എ ഇ - ബി ആർ എൻ എസ്, ഇന്ത്യാ സർക്കാർ, ഡി എസ് ടി, ഇന്ത്യാ സർക്കാർ എന്നിവയുടെ പുറമെ നിന്ന് ധനനിക്ഷേപമുള്ള പ്രോജെക്ടുകൾ വകുപ്പിലെ ഫാക്കൽറ്റി അംഗങ്ങൾ 48 ലക്ഷം രൂപ ചെലവിൽ ഏറ്റെടുത്ത് നടത്തുന്നു. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഗവേഷണങ്ങൾ സോളാർ സെല്ലുകൾ, നാനോ പദാർത്ഥങ്ങൾ, ഫോട്ടോ/ ക്യാറ്റലിസിസ്, ജൈവപദാർത്ഥങ്ങൾ എന്നീ വിഷയങ്ങളിലാണ്.  ഒൻപത് വിദ്യാർത്ഥികൾക്ക് അവരുടെ പിഎച്ച് ഡി സമ്മാനിക്കുകയും നാല് പേർ തങ്ങളുടെ പ്രബന്ധം അവതരിപ്പിക്കുകയും ഇരുപത് വിദ്യാർത്ഥികൾ തങ്ങളുടെ ഗവേഷണം തുടരുകയും ചെയ്യുന്നു. ഇതിനകം ഞങ്ങൾ പ്രസ്തമായ അന്തർദേശീയ ദേശീയ ജേർണലുകളിൽ മുപ്പത് പേപ്പറുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഞങ്ങളുടെ ഗവേഷണ സ്കോളർമാർ ദേശീയ/ അന്തർദേശീയ കോൺഫെറെൻസുകളിൽ/ സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിക്കുകയും മികച്ച പേപ്പർ അവതരണത്തിന് പല തവണ പുരസ്‌കാരങ്ങൾ നേടുകയും ചെയ്‌തിട്ടുണ്ട്‌.