യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

കണ്ണൂർ സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലൈഫ് സയൻസസ് 2000 ആണ്ടിൽ, തലശ്ശേരിയിലെ പാളയാട് ഗ്രാമത്തിൽ, സ്ഥാപക വകുപ്പ മേധാവി ഡോ. എം ഹരിദാസിന്റെ കീഴിൽ ആരംഭിച്ചു. സ്ക്കൂൾ ഓഫ് ലൈഫ് സയൻസസിന് കീഴിലെ ബയോടെക്നോളജി ആൻഡ് മൈക്രോബയളോജി വകുപ്പ് 6 സ്ഥിര ഫാക്കൽറ്റി അംഗങ്ങളും ഒരു എമിറേറ്റസ് ശാസ്ത്രജ്ഞനും ഉൾപ്പെടെ അധ്യയന, ഗവേഷണ രംഗത്ത് അതിന്റെതായ സ്ഥാനം കണ്ടെത്തിയിരിക്കുന്നു. ജെ ആർ എഫ് - എൻ ഇ ടി പരീക്ഷകളിൽ 12.5% വിജയനിരക്കോടു കൂടി ഞങ്ങളുടെ വിദ്യാർത്ഥികൾ റോം സർവകലാശാല, കൊറിയയിലെ സോൾ സർവകലാശാല, ഹാംബർഗ് സർവകലാശാല, ബെൽജിയത്തിലെ കത്തോലിക്കാ സർവകലാശാല തുടങ്ങി അനവധി ദേശീയ / അന്താരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ടുകളിൽ / സർവകലാശാലകളിൽ ഡോക്ടറൽ പഠനങ്ങൾ പിന്തുടരുന്നു. ഞങ്ങളുടെ പൂർവ്വവിദ്യാർത്ഥികൾ ന്യൂയോർക്ക് സർവകലാശാല, ജപ്പാനിലെ ദി റെയ്ക്കൻ സെന്റർ തുടങ്ങിയവയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോമാരാണ്.

17 പിഎച്ച് ഡികളും 90 ലേറെ പ്രസിദ്ധീകരണങ്ങളും(ഇമ്പ് ഫാക്ടർ 1-5; സൈറ്റേഷൻ ഇൻഡെക്സ് 0-60) രണ്ട് പേറ്റന്റുകളുമായി സ്ട്രക്ച്ചറൽ ബയോളജി, മൈക്രോബിയൽ ബയോപ്രോസസ്സിങ്, സ്ട്രെസ്സ് ബയോളജി, മൈക്രോബിയൽ ആന്റിബയോട്ടിക്‌സ് & എൻഡോക്രിനോളജി എന്നീ മേഖലകളിൽ ഗവേഷകരായി ഞങ്ങൾ പേരെടുത്തിരിക്കുന്നു.

വകുപ്പ് ഡി ബി ടി, ഡി എസ് ടി, യു ജി സി തുടങ്ങിയ ഏജൻസികളിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും 679.2 ലക്ഷം രൂപയുടെ ഗവേഷണ ധനസഹായവും ഫാക്കൽറ്റി ഗവേഷണ ധനസഹായമായി 165.28 ലക്ഷം രൂപയും നേടി. ഞങ്ങളുടെ പ്രധാന സൗകര്യങ്ങളിൽ എൽ സി എം എസ്, ഐ ടി സി, എച്ച് പി ടി എൽ സി, അനിമൽ ഹൗസ്, ബയോ സേഫ്റ്റി ലാബ്, മുതലായവ ഉൾപ്പെടും. ഞങ്ങൾ 5 പോസ്റ്റ് ഡോക്ടറൽ ഫെല്ലോമാരെയും 33 ഗവേഷണ സ്കോളർമാരെയും പാർപ്പിക്കുന്നു.

മെക്‌സിക്കോ സർവകലാശാലയുമായി അന്താരാഷ്ട്ര സഹകരണങ്ങളും (50 ലക്ഷം) ഡി ബി ടി നെറ്റ്‌വർക്ക് പദ്ധതിയും (40 ലക്ഷം) സമീപകാല നാഴികക്കല്ലുകളാണ്.

ആർ യു എസ് എ ധനസഹായത്തോടെയുള്ള (1.5 കോടി) 'സെന്റർ ഫോർ ബയോയിന്നൊവേഷൻ ആൻഡ് പ്രോഡക്ട് റിസേർച്ച്' വകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ നേട്ടമാണ്.