യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ABOUT

ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിനെക്കുറിച്ച്

കണ്ണൂർ സർവകലാശാലയുടെ ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പ് 2000 ആണ്ടിൽ തലശ്ശേരിയിലെ പാളയാടിൽ സ്ഥാപിച്ചു. വകുപ്പ് ബയോടെക്നോളജിയിലും മൈക്രോബയോളജിയിലും എം. എസ് സി. പ്രോഗ്രാമുകൾ നടത്തുകയും പിഎച്ച്. ഡി. / ഡോക്ടർ ബിരുദാനന്തര പ്രോഗ്രാമുകളോടും സംസ്ഥാന, ദേശീയ, അന്തർദേശീയ ഏജൻസികൾ ധനനിക്ഷേപം ചെയ്യുന്ന ഗവേഷണ പദ്ധതികളോടും കൂടി ജീവശാസ്ത്രങ്ങളിലെ ഒരു മികവിന്റെ കേന്ദ്രമാണ്.

6 സ്ഥിര ഫാക്കൽറ്റി അംഗങ്ങളോടും ഒരു എമിരിറ്റസ് ശാസ്ത്രജ്ഞനോടും കൂടി ഞങ്ങൾ അദ്ധ്യയന ഗവേഷണ രംഗത്ത് ഞങ്ങളുടെ സ്വന്തമായ പ്രത്യേക സ്ഥാനം സൃഷ്ടിച്ചിരിക്കുന്നു. കേരള സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്‌ത ഒരു മികവിന്റെ കേന്ദ്രം: ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ എക്സെലെൻസ് ഇൻ ബയോസയൻസ് (ഐയുസിബി) വകുപ്പിനോട് കൂടിച്ചേർന്ന് പ്രവർത്തിക്കുന്നു. ജെ ആർ എഫ് - എൻ ഇ ടി പരീക്ഷകളിൽ 12.5% വിജയനിരക്കോടു കൂടി ഞങ്ങളുടെ വിദ്യാർത്ഥികൾ റോം സർവകലാശാല, കൊറിയയിലെ സോൾ സർവകലാശാല, ഹാംബർഗ് സർവകലാശാല, ബെൽജിയത്തിലെ കത്തോലിക്കാ സർവകലാശാല തുടങ്ങി അനവധി ദേശീയ / അന്താരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ടുകളിൽ / സർവകലാശാലകളിൽ ഡോക്ടറൽ പഠനങ്ങൾ പിന്തുടരുന്നു. ഞങ്ങളുടെ പൂർവ്വവിദ്യാർത്ഥികൾ ന്യൂയോർക്ക് സർവകലാശാല, ജപ്പാനിലെ ദി റെയ്ക്കൻ സെന്റർ, ഐ ഐ എസ് ഇ ആർ, എൻ ഐ റ്റി എന്നിവയിലും സംസ്ഥാന കേന്ദ്ര സർവകലാശാലകളിലും പോസ്റ്റ് ഡോക്ടറൽ ഫെല്ലോമാർ / ശാസ്ത്രജ്ഞരാണ്. 26 പിഎച്ച്. ഡി. കളും 102 ലേറെ പ്രസിദ്ധീകരണങ്ങളും (1-5 വരെയുള്ള പ്രധാന ഘടകം: അവലംബ സൂചിക 0-60) 5 പേറ്റന്റുകളോടും കൂടി ഞങ്ങൾ സ്ട്രക്ച്ചറൽ ബയോളജി, മൈക്രോബിയൽ ബയോപ്രോസസ്സിംഗ്, പ്ളാൻറ് സ്ട്രെസ്സ് ബയോളജി, മൈക്രോബിയൽ ആന്റിബയോട്ടിക്‌സ്, എൻഡോക്രിനോളജി എന്നീ മേഖലകളിൽ ഗവേഷകരായി സ്വയം പ്രതിഷ്‌ഠ നേടിയിരിക്കുന്നു. വകുപ്പിന് ദേശീയ ഏജൻസികളായ ഡി ബി റ്റി, ഡി എസ് റ്റി, യൂ ജി സി എന്നിവയിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും ഗവേഷണ ധനനിക്ഷേപമായി 679.2 ലക്ഷവും ഫാക്കൽറ്റി ഗവേഷണ ധനനിക്ഷേപമായി 200 ലക്ഷവും ലഭിച്ചു. ഞങ്ങളുടെ പ്രധാന സൗകര്യങ്ങളിൽ എൽ സി എം എസ്, ഐ ടി സി, എച്ച് പി ടി എൽ സി, മൃഗങ്ങളുടെ വീട്, ജൈവ സുരക്ഷാ ലാബ് മുതലായവ ഉൾപ്പെടുന്നു. ഞങ്ങൾക്ക് 5 പോസ്റ്റ് ഡോക്ടറൽ ഫെല്ലോമാരും 35 ഗവേഷണ സ്കോളർമാരുമുണ്ട്. ഇന്ത്യ - മെക്സിക്കോ സഹകരണ പരിപാടിയിൻ കീഴിൽ സി ഓ എൻ എ സി വൈ ടി മെക്സിക്കോയുമായി അന്താരാഷ്ട്ര സഹകരണം (42 ലക്ഷം), ഡി ബി റ്റി ശൃംഖലാ പരിപാടി (79 ലക്ഷം), കെ ബി സി പദ്ധതി (22 ലക്ഷം), ഡി ബി റ്റി പദ്ധതി (85 ലക്ഷം) എന്നിവയാണ് പട്ടികയിൽ ഇക്കൊല്ലം ചേർക്കപ്പെട്ടത്.

വകുപ്പിന്റെ കരുത്തുകൾ

  1. കണ്ണൂർ സർവകലാശാലയിലെ പ്രശസ്‌തവും കേരളത്തിലെയും ഇന്ത്യയിലെയും മറ്റു സർവകലാശാലകൾക്കിടെയിലും പേരെടുത്തതുമായ വകുപ്പ്. വകുപ്പിന്റെ ആർ ആൻഡ് ഡി പ്രവർത്തനങ്ങൾ ദേശീയ അന്താരാഷ്ട്ര തലങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നു.
  2. ഫാക്കൽറ്റി അംഗങ്ങളിൽ ആറിൽ അഞ്ച് പേർ പിഎച്ച്. ഡി. ധാരികളും മൂന്ന് അംഗങ്ങൾക്ക് വിദേശത്ത് ഡോക്ടറൽ ബിരുദാനന്തര പ്രവർത്തിപരിചയവുമുണ്ട്. കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്ന രണ്ട് ഫാക്കൽറ്റിക്കും പിഎച്ച്. ഡി. യും ഡോക്ടറൽ ബിരുദാനന്തര പ്രവർത്തിപരിചയവുമുണ്ട്.
  3. മൂന്ന് ഫാക്കൽറ്റി അംഗങ്ങൾക്ക് ശുദ്ധ ശാസ്ത്ര പശ്ചാത്തലവും ബയോടെക്നോളജിയിൽ തങ്ങളുടെ അതാത് മേഖലകളിൽ വൈദഗ്ധ്യവുമുള്ളതിനാൽ, അത് അതാത് മേഖലകളിലെ ഉന്നമനത്തിന് ശക്തമായ അടിത്തറയായി വർത്തിക്കുന്നു.
  4. വകുപ്പ് ബയോആക്റ്റീവ് തന്മാത്രകളുടെ ഘടനാ ജീവശാസ്ത്രത്തിലും ആയുർവേദിക് ജീവശാസ്ത്രത്തിലും രാജ്യത്തെ ചുരുക്കം ചില കേന്ദ്രങ്ങളിലൊന്നാണ്.
  5. സുസജ്ജമായ ലബോറട്ടറികൾ ലഭ്യമാണ്. (എക്‌സ്ട്രാ മ്യൂറൽ ധനനിക്ഷേപം).
  6. വകുപ്പിന് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പഠന ഗവേഷണ വിഭാഗങ്ങളുമായും ഇൻഡസ്ട്രിയുമായും സജീവ സഹകരണങ്ങളുണ്ട്.
  7. പുറത്തു നിന്ന് ധനനിക്ഷേപം നടത്തപ്പെട്ട പദ്ധതികളിലൂടെ വകുപ്പ് ഉപകരണങ്ങളും ഉപഭോഗവസ്‌തുക്കളും വാങ്ങാൻ ആവശ്യമായ ധനം നേടിയിരിക്കുന്നു.
  8. അനവധി പ്രമുഖ പദ്ധതികളും വകുപ്പിൽ നടപ്പിലാക്കുകയും എല്ലാ വർഷവും ശരാശരി ഏകദേശം ഇരുപത് ഗവേഷണ പ്രബന്ധങ്ങൾ വകുപ്പിൽ നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്യാറുണ്ട്.
  9. ഞങ്ങൾക്ക് ഇൻഡസ്ട്രി ഭാഗികമായി ധനനിക്ഷേപം നടത്തുന്ന ഗവേഷണ പ്രോഗ്രാമുകളുമുണ്ട്.

ബയോടെക്നോളജിയിലും മൈക്രോബയോളജിയിലും രണ്ട് ബിരുദാനന്തര പ്രോഗ്രാമുകളുള്ള വകുപ്പിൽ വിവിധ പഠന മേഖലകളിൽ അന്താരാഷ്ട്രതല പരിശീലനം നേടിയിട്ടുള്ള, പര്യാപ്‌തമായ യോഗ്യതയുള്ള ഫാക്കൽറ്റിയുണ്ട്. വകുപ്പിനെ ഡി ബി ടി - ബി ഐ എഫ് (ഡി ബി ടി, ഇന്ത്യാ സർക്കാർ), എസ് എ ആർ ഡി - കെ എസ് സി എസ് ടി ഇ (കേരളാ സർക്കാർ), യൂ ജി സി (ഇന്ത്യാ സർക്കാർ) മികവിന് സാധ്യതയുള്ള വകുപ്പുകൾക്കുള്ള പ്രത്യേക നിധി എന്നീ വിവിധ സംസ്ഥാന കേന്ദ്ര സർക്കാർ പദ്ധതികളും ഫാക്കൽറ്റി അംഗങ്ങളെ വ്യക്തിഗതമായി ഡി ബി ടി, ഡി ഓ ഇ എ സി, കെ എസ് സി എസ് ടി ഇ എന്നിവയിൽ നിന്നുള്ള എക്സ്ട്രാമ്യൂറൽ ധനനിക്ഷേപവും പിന്തുണയ്ക്കുന്നു. ഈ പരിമിതമായ ധനം കൊണ്ട് പോലും വകുപ്പ് 19 വർഷങ്ങളുടെ ചുരുങ്ങിയ കാലയളവിൽ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിലും വിവിധ അന്താരാഷ്ട്രവും ദേശീയവുമായ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഗവേഷണം പിന്തുടരുന്ന / ജോലി നോക്കുന്ന വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിലും ഒത്തിരി പ്രശംസയും നേടിയിരിക്കുന്നു.