യൂണിവേഴ്സിറ്റി ഹോം ഡിപ്പാർട്ട്മെന്റുകൾ സെന്ററുകൾ പ്രസിദ്ധീകരണങ്ങൾ
Accessibility
Contrast
Increase Font
Decrease Font

ചരിത്രം

കണ്ണൂർ സർവകലാശാല സ്ഥാപിച്ചത് കേരള നിയമസഭയുടെ 1996 ലെ ആക്‌ട് 22 അനുസരിച്ചാണ്. കണ്ണൂർ, കാസറഗോഡ്, വയനാട് ജില്ലകളിൽ വിവിധയിടങ്ങളിലായി പരന്നു കിടക്കുന്ന ക്യാമ്പസുകളുള്ള ബഹു-ക്യാമ്പസ് സർവകലാശാല എന്ന നിലയ്ക്ക് കണ്ണൂർ സർവകലാശാല അനന്യമാണ്.

സ്ക്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ബാച്ചിൽ ആദ്യം 15 വിദ്യാർത്ഥികളും പിന്നെ 20 വിദ്യാർത്ഥികൾക്കായി കൂട്ടുകയും ചെയ്‌ത്‌ പ്രവേശിപ്പിച്ച എം എസ് സി ക്ലിനിക്കൽ & കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാം നൽകുന്ന അധ്യയന വകുപ്പായി 2006 ൽ ആരംഭിച്ചു.

sbs.png

വകുപ്പിന്റെയും ക്ലിനിക്കൽ ആൻഡ് കൗൺസലിംഗ് സൈക്കോളജിയിലെ എം എസ് സി പ്രോഗ്രാമിന്റെയും ഔദ്യോഗിക ഉൽഘാടനം 2006 സെപ്‌റ്റംബർ 6 നായിരുന്നു. ബഹുമാനപ്പെട്ട കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ചന്ദ്ര മോഹൻ ഉത്ഘാടന പ്രസംഗം നടത്തി.  പ്രോ-വൈസ് ചാൻസലർ പ്രൊ. കെ കുഞ്ഞികൃഷ്ണൻ, രജിസ്ട്രാർ ഡോ. അബ്‌ദുൾ റഷീദ്‌, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

2007 മുതൽ വകുപ്പ് മുഴുവൻ സമയ ഗവേഷണ കേന്ദ്രമായി സ്ഥാപിച്ചു. കഴിഞ്ഞ 13 വർഷങ്ങളായി, വകുപ്പ് സജീവവും അഭിനിവേശമുള്ളവരുമായ സൈക്കോളജിസ്റ്റുകളെയും ഗവേഷകരെയും സമൂഹത്തിന് സംഭാവന ചെയ്‌തിട്ടുണ്ട്‌.  വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ ഹാൻഡ്‌സ് ഓൺ പരിചയം നേടാനും നിലവിലെ സാഹചര്യത്തിലെ ആവശ്യങ്ങൾ നിറവേറാനും കഴിയുന്ന രീതിയിൽ അടിസ്ഥാന സൗകര്യങ്ങളും ലാബ് സൗകര്യങ്ങളും അപ്ഗ്രേഡ് ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ, നാഷണൽ റൂറൽ ഹെൽത്ത് മിഷൻ, കേരള സ്റ്റേറ്റ് എയ്‌ഡ്‌സ്‌ കൺട്രോൾ സൊസൈറ്റി, ജനമൈത്രി സുരക്ഷാ പദ്ധതി, എൽ എസ് ജി വകുപ്പുകൾ, മുതലായവയുമായി സഹകരിച്ചുള്ള പരിപാടികൾ വകുപ്പ് നടത്തിയിട്ടുണ്ട്. വകുപ്പിന്റെ എക്‌സ്ടെൻഷൻ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കൗൺസിലിംഗ്, സൈക്കോതെറാപ്പി സേവനങ്ങൾ നൽകുന്നു.