സ്ക്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2006 ആണ്ടിൽ ക്ലിനിക്കൽ & കൗൺസിലിംഗ് സൈക്കോളജിയിൽ എം. എസ് സി പ്രോഗ്രാമും 2007 ആണ്ടിൽ പിഎച്ച്. ഡി പ്രോഗ്രാമും നൽകുന്ന ഒരു അദ്ധ്യയന വകുപ്പായാണ് സ്ഥാപിച്ചത്. എം എസ് സി പ്രോഗ്രാം വിഭാവന ചെയ്യുന്നത് ലബോറട്ടറിയ്ക്കും യഥാർത്ഥ ലോക സാഹചര്യങ്ങൾക്കും ബാധകമായ താഥ്വിക സമീപനങ്ങളിലും ഗവേഷണ രീതികളിലും ധാരണയുള്ള വിദ്യാർത്ഥികളെയാണ്. പാഠ്യപദ്ധതി അതിനാൽ യഥാർത്ഥ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന സജീവ പഠനം, ക്ലാസ്സ് മുറി സമ്പർക്കങ്ങൾ, ഫീൽഡ് വർക്ക് എന്നിവയിൽ ഊന്നൽ നൽകുന്നു. വിദ്യാർഥികൾ അനവധി സാമൂഹ്യ സേവന പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നു. വകുപ്പ് ഒരു ഗവേഷണ കേന്ദ്രമാണെന്നിരിക്കെ, വിദ്യാർത്ഥികളെ ഗവേഷണ പ്രവർത്തനങ്ങൾക്കും പഠനങ്ങൾക്കും വിധേയരാക്കുകയും അത് ഗവേഷണകാര്യങ്ങളിൽ വിദ്യാർത്ഥികളുടെ താത്പര്യം വ്യാപിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇവയ്ക്ക് പുറമെ, വകുപ്പ് വളരെക്കാലമായി സാമൂഹിക ക്ഷേമത്തിനായി എക്സ്റ്റൻഷൻ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മൊത്തത്തിൽ നോക്കുമ്പോൾ, വിവിധ വിഭവങ്ങളിൽ നിന്നുള്ള നിവേശങ്ങൾ ചേർന്ന് വിദ്യാർത്ഥികളെ ഈ രംഗത്തെ ഭാവി പ്രൊഫഷനലുകളാകാൻ വാർത്തെടുത്തിട്ടുണ്ട്.