നരവംശശാസ്ത്ര വകുപ്പിൽ എം. എ., എം. ഫിൽ., പിഎച്ച്. ഡി. ബിരുദ കോഴ്‌സുകൾ നൽകുന്നു. അദ്ധ്യയന വർഷം 2000 മുതൽ എം. എ., എം. ഫിൽ. പ്രോഗ്രാമുകൾക്ക് സെമസ്റ്റർ മാതൃകയും, 2010 ൽ എം.എ പ്രോഗ്രാമിന് തെരെഞ്ഞെടുക്കൽ അധിഷ്ഠിത ക്രെഡിറ്റ് സെമസ്റ്റർ സംവിധാനവും ആരംഭിച്ചു.
എം. ഫിൽ. പ്രോഗ്രാമിനെ ക്രെഡിറ്റ് സെമെസ്റ്റർ സംവിധാനത്തിന്റെ കീഴിൽ കൊണ്ടു വന്നത് 2010 ലാണ്. നരവംശശാസ്ത്രത്തിലെ എം. ഫിൽ. ബിരുദത്തിന് പ്രവേശനം ലഭിക്കാനായി, പ്രവേശനാർത്ഥി നരവംശശാസ്ത്രത്തിൽ എം. എ. ബിരുദം പാസ്സായിരിക്കണം. തിരഞ്ഞെടുപ്പ് പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. എം. ഫിൽ. പ്രോഗ്രാമിന് അഞ്ച് പേർക്കാണ് അനുമതിയുള്ളത്. വകുപ്പിലെ പിഎച്ച്. ഡി. പ്രോഗ്രാം തുടങ്ങിയത് 1989 ലാണ്. വകുപ്പിൽ നാല് അംഗീകൃത ഗവേഷണ ഗൈഡുകളുണ്ട്.